ADVERTISEMENT

വടക്കഞ്ചേരി ∙ അഞ്ചു വർഷം മുൻപ് അക്രമി സംഘത്തിന്റെ വെട്ടേറ്റു ചികിത്സയിലായിരുന്ന സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി മരിച്ചു. കിഴക്കഞ്ചേരി ചീരക്കുഴി സ്വദേശി ആർ. വാസുവാണ് (63) മരിച്ചത്. സിപിഎം ബ്രാഞ്ച് സെക്രട്ടറിയും, ചുമട്ടു തൊഴിലാളി യൂണിയൻ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന വാസുവിനെ ആർഎസ്എസ് സംഘം 2017 ഫെബ്രുവരി 11നു കുണ്ടുകാട് പാർട്ടി ഓഫിസിൽ കയറി ആക്രമിച്ചെന്നാണു കേസ്. 

രാവിലെ ആറിന് പാർട്ടി ഓഫിസിനു മുന്നിൽ പത്രം വായിക്കുകയായിരുന്ന വാസുവിനെ 3 ബൈക്കുകളിലെത്തിയ സംഘമാണ് ആക്രമിച്ചത്. സംഭവത്തിൽ 5 പേർ അറസ്റ്റിലായിരുന്നു. ഗുരുതരമായി പരുക്കേറ്റ വാസു ഒന്നര മാസത്തോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 3 ദിവസം വെന്റിലേറ്ററിലും, 10 ദിവസം ഐസിയുവിലും കിടന്നു. 

ശരീരമാസകലം ഇരുപത്തഞ്ചോളം വെട്ടുകൾ കൊണ്ട വാസുവിനു പിന്നീട് വൃക്കരോഗം ബാധിച്ചു. തുടർചികിത്സയിലിരിക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്. ഭാര്യ: സത്യഭാമ മക്കൾ: സരിത, സജിത, സബിത. മരുമക്കൾ: ശിവൻ, അനീഷ്, പ്രവീൺ

English Summary: CPM branch secretary injured in attack died

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com