ADVERTISEMENT

കൊച്ചി∙ നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ച ചോദ്യംചെയ്യലിനു സ്വപ്ന സുരേഷ് കൂടുതൽ സാവകാശം തേടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കൊച്ചി ഓഫിസിൽ നേരിട്ടെത്തിയാണു സ്വപ്ന സാവകാശം ആവശ്യപ്പെട്ടത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണു മറ്റൊരു ദിവസം ഹാജരാകാനുള്ള സന്നദ്ധത അറിയിച്ചത്. കേസിലെ കൂട്ടുപ്രതിയായ പി.എസ്.സരിത്തിനൊപ്പം അഭിഭാഷകനെയും കണ്ടിട്ടാണു മടങ്ങിയത്. ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള ദിവസം പിന്നീട് അറിയിക്കാമെന്ന് അന്വേഷണ സംഘം പറഞ്ഞു. 

English Summary: Gold Smuggling Case: Enforcement Directorate to question Swapna Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com