ADVERTISEMENT

കൊച്ചി ∙ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലെ മുഖ്യപ്രതി നടൻ ദിലീപ് അടക്കമുള്ളവരുടെ മൊബൈൽഫോൺ പരിശോധനാഫലം കോടതിയിൽ സമർപ്പിച്ചു. സൈബർ ഫൊറൻസിക് പരിശോധനയിലെ നിഗമനങ്ങൾ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇതിന്റെ വെളിച്ചത്തിൽ ദിലീപിന്റെ സഹോദരൻ പി.അനൂപിനെ കളമശേരി ക്രൈംബ്രാഞ്ച് ഓഫിസിൽ ഇന്നു ചോദ്യം ചെയ്യും. 

പരിശോധനാഫലവും അനൂപിന്റെ മൊഴികളും വിലയിരുത്തിയ ശേഷം ദിലീപ്, സഹോദര‌ീ ഭർത്താവ് ടി.എൻ.സുരാജ് എന്നിവരെയും ചോദ്യംചെയ്യും. ക്രൈംബ്രാഞ്ച് പ്രധാനമായും ആവശ്യപ്പെട്ട മൊബൈൽ ഫോൺ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇത് ഒഴികെയുള്ള ഫോണുകളാണു പ്രതിഭാഗം കോടതിയിൽ സമർപ്പിച്ചു പരിശോധനയ്ക്ക് അയച്ചത്. ഫോണുകളുടെ കൂടുതൽ പരിശോധനകൾ ആവശ്യമാണെങ്കിൽ കോടതിയുടെ അനുമതിയോടെ ബെംഗളൂരു ഫൊറൻസിക് സയൻസ് ലാബിലേക്ക് അയയ്ക്കേണ്ടിവരും.

 നടിയെ പീഡിപ്പിച്ച കേസിൽ ക്രൈംബ്രാഞ്ച് നടത്തുന്ന തുടരന്വേഷണ റിപ്പോർട്ട് മാർച്ച് ഒന്നിനു വിചാരണക്കോടതിയിൽ സമർപ്പിക്കണം. ക്രൈംബ്രാഞ്ചിന്റെ 2 സംഘങ്ങളാണ് ഈ കേസുകൾ അന്വേഷിക്കുന്നത്.

 

English Summary: Dileep's phone forensic report

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com