ഓൺലൈൻ ക്ലാസിൽ അശ്ലീല വിഡിയോ; പരാതി നൽകി

online-school-class
പ്രതീകാത്മക ചിത്രം
SHARE

പെരുമ്പിലാവ്  ∙ അൻസാർ ഇംഗ്ലിഷ് സ്കൂളിന്റെ ഓൺലൈൻ ഹിന്ദി ക്ലാസിൽ നുഴഞ്ഞു കയറി അശ്ലീല വിഡിയോ പോസ്റ്റ് ചെയ്തതായി ആരോപണം. പ്രിൻസിപ്പൽ കുന്നംകുളം പൊലീസിൽ പരാതി നൽകി.

ഏഴാം ക്ലാസ് വിദ്യാർഥികളുടെ ഹിന്ദി ക്ലാസിലാണ് വിഡിയോ പ്രദർശനം ഉണ്ടായത്. ഗൂഗിൾ ക്ലാസ്റൂമിലാണു സാധാരണ ക്ലാസുകൾ പതിവ്. എന്നാൽ, പഠനത്തിൽ പിന്നിലുള്ള കുട്ടികൾക്കു മാത്രമായി കഴിഞ്ഞ ആഴ്ച ഗൂഗിൾ മീറ്റ് വഴി പ്രത്യേക ക്ലാസ് നടത്തിയിരുന്നു. ഇതിന്റെ ലിങ്ക് കൈക്കലാക്കിയവരാണു സംഭവത്തിനു പിന്നിലെന്നു പ്രിൻസിപ്പൽ ഡോ.സലിൽ ഹസൻ പറഞ്ഞു.

English Summary: Porn vedio played in online class: Complaint 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിട, കോടിയേരി

MORE VIDEOS
FROM ONMANORAMA