ADVERTISEMENT

ന്യൂമാഹി ∙ പുന്നോലിലെ സിപിഎം പ്രവർത്തകൻ കെ.ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കൊലയാളി സംഘത്തിലെ 2 പേർ അടക്കം 6 പ്രതികളെ പൊലീസ് പിടികൂടി. കൊലയാളി സംഘത്തിൽ ഉണ്ടായിരുന്ന ബിജെപി – ആർഎസ്എസ് പ്രവർത്തകരും പുന്നോൽ സ്വദേശികളുമായ പ്രഷീത് എന്ന പ്രജൂട്ടി, കൊച്ചറ ദിനേശൻ എന്നിവരെയും ഗൂഢാലോചന കുറ്റം ചുമത്തി പുന്നോൽ കിഴക്കയിൽ വീട്ടിൽ സി.കെ.അർജുൻ (23), ചാലിക്കണ്ടി വീട്ടിൽ സി.കെ.അശ്വന്ത് (23), ചാലിക്കണ്ടി ദീപക് സദാനന്ദൻ (29), തലശ്ശേരി ടെംപിൾഗേറ്റ് ‘സോപാന’ത്തിൽ കെ.അഭിമന്യു (22) എന്നിവരെയും ആണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പുന്നോൽ സ്വദേശി മൾട്ടി പ്രജി എന്ന പ്രജിത്തും ന്യൂമാഹി ഈച്ചി സ്വദേശിയായ ഒരാളും കസ്റ്റഡിയിൽ ഉണ്ട്. നേരത്തെ അറസ്റ്റിലായ കെ.ലിജേഷ്, കെ.വി.വിമിൻ, അമൽ മനോഹരൻ, സുമേഷ് എന്ന മണി എന്നിവരെ പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്തു വരികയാണ്.

പ്രതികളായ അർജുൻ, അശ്വന്ത്, അഭിമന്യു, ദീപക് സദാനന്ദൻ.
പ്രതികളായ അർജുൻ, അശ്വന്ത്, അഭിമന്യു, ദീപക് സദാനന്ദൻ.

Content Highlight: Haridas murder case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com