ADVERTISEMENT

പട്ടിക്കാട് ജാമിഅ നൂരിയ്യയിൽ പഠിക്കുമ്പോൾതന്നെ തങ്ങളുമായി സൗഹൃദമുണ്ട്. അന്നു ഹൈദരലി തങ്ങളുടെ താഴെയുള്ള ക്ലാസിലെ വിദ്യാർഥിയായിരുന്നു ഞാൻ. അവിടെ തുടങ്ങിയ സൗഹൃദം വളർന്നു. സംഘടനാനേതൃനിരയിലെത്തിയപ്പോൾ ഹൈദരലി തങ്ങളുടെ സ്നേഹത്തോടെയുള്ള ഇടപെടലും ജ്യേഷ്ഠ സഹോദരനെപ്പോലുള്ള പെരുമാറ്റവും ഏറെ ആകർഷിച്ചു.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമയ്ക്കും പോഷക സംഘടനകൾക്കും വേണ്ടി പ്രയത്നിച്ച ലാളിത്യത്തിന്റെയും സ്നേഹത്തിന്റെയും നിറകുടമായിരുന്നു ഹൈദരലി ശിഹാബ് തങ്ങൾ. സംഘടനയ്ക്കും പോഷക സംഘടനകൾക്കും വേണ്ടി നിർദേശങ്ങൾ നൽകി കൂടെനിന്നു. എതിരാളികളോടു പോലും സ്നേഹത്തിലും സന്തോഷത്തിലും പെരുമാറുന്ന വ്യക്തിത്വം. ഒട്ടേറെ മത സ്ഥാപനങ്ങളുടെയും അനുബന്ധ കേന്ദ്രങ്ങളുടെയും സമിതികളുടെ ഉന്നത സ്ഥാനത്ത് ഹൈദരലി തങ്ങളുണ്ടായിരുന്നു. അടുത്തിടെ രണ്ടുതവണ നേരിൽക്കണ്ടു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അടുത്ത ദിവസം പോയി കാണണമെന്ന ആഗ്രഹമുണ്ടായിരുന്നു. ഇന്നലെ രാവിലെ കാസർകോട് ഉറൂസ് ചടങ്ങിൽ പങ്കെടുക്കുമ്പോൾ ആണ് വിയോഗ വാർത്തയറിയുന്നത്.

Content highlights: Panakkad  Sayed hyderali shihab thangal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com