യാത്രക്കാരിയുടെ പരാതി: കെഎസ്ആർടിസി കണ്ടക്ടർക്ക് സസ്പെൻഷൻ

misbehaviour-ksrtc-bus-1
SHARE

കോഴിക്കോട്∙ കെഎസ്ആർടിസി ബസിൽ യുവതിക്കു നേരെ അതിക്രമമുണ്ടായിട്ടും ഇടപെട്ടില്ലെന്ന പരാതിയിൽ കണ്ടക്ടർക്കു സസ്പെൻഷൻ. കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവർ കം കണ്ടക്ടർ വി.കെ.ജാഫറിനെയാണ് സസ്പെൻഡ് ചെയ്തത്. യാത്രക്കാരിയുടെ പരാതി അനുഭാവപൂർവം കേൾക്കാതെ കയർത്തു സംസാരിച്ചു, മാധ്യമങ്ങളിലൂടെ അനുമതിയില്ലാതെ തന്റെ ഭാഗം ന്യായീകരിച്ച് കോർപറേഷന് അവമതിപ്പ് ഉണ്ടാക്കി എന്നീ കാരണങ്ങളാലാണു സസ്പെൻഷൻ. കെഎസ്ആർടിസി വിജിലൻസ് വിഭാഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. 

അതേസമയം സംഭവത്തിൽ പ്രതിയായ യാത്രക്കാരനെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. റിസർവേഷൻ ചാർട്ടിന്റെ അടിസ്ഥാനത്തിൽ യാത്രക്കാരെ ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. റിസർവേഷൻ ഇല്ലാത്തവരും ബസിൽ കയറിയതാണ് ഇയാളെ കണ്ടെത്താൻ തടസമുണ്ടാക്കുന്നത്. 

English Summary: Woman harassed in KSRTC bus, Conductor suspended

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS