ADVERTISEMENT

തിരുവനന്തപുരം ∙ അനർഹമായി കൈവശം വച്ചിരുന്ന മുൻഗണനാ വിഭാഗം റേഷൻ കാർഡുകൾ ഈ മാസം 31നു ശേഷം സ്വമേധയാ സറണ്ടർ ചെയ്യാൻ അനുവദിക്കില്ലെന്നും ഏപ്രിൽ മുതൽ ഇത്തരക്കാ‍ർക്കു പിഴയും ശിക്ഷയും ചുമത്തുമെന്നും മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. അനർഹമായി കൈവശം വച്ചിരുന്ന 1,69,291 കാർഡുകൾ ഇതുവരെ സറണ്ടർ ചെയ്തു. ഇതിനു പകരം അർഹരായ 1,53,254 പേർക്കു കാർഡ് നൽകി.

135 റേഷൻ കടകളുടെ അംഗീകാരം റദ്ദാക്കി. ലൈസൻസികൾക്ക് പിഴത്തുക സർക്കാരിലേക്ക് അടയ്ക്കാനുള്ള സമയം 31 വരെ നീട്ടി. കോവിഡ് ബാധിച്ചു മരിച്ച റേഷൻ വ്യാപാരികളുടെ ആശ്രിതരെ ലൈസൻസി ആക്കുന്നതിന് എസ്എസ്എൽസി പാസാകണമെന്ന നിബന്ധന ഒഴിവാക്കി. ഇവരുടെ സോൾവൻസി തുക ലക്ഷം രൂപയിൽ നിന്നു 10,000 രൂപയാക്കി. 13 പുതിയ റേഷൻകടകൾ ആരംഭിച്ചു. പൊതുവിതരണ വകുപ്പിൽ സമ്പൂർണ ഇ-ഓഫിസ് പ്രഖ്യാപനത്തിനു പുറമേ എഫ്പിഎസ് മൊബൈൽ ആപ്, ജിപിഎസ് ട്രാക്കിങ് എന്നിവയുടെ ഉദ്ഘാടനം 15ന് വൈകിട്ട് 4ന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ഓരോ കടയിലും റേഷനിങ് ഇൻസ്പെക്ടർമാർ നടത്തുന്ന പരിശോധനാ വിവരങ്ങൾ ഉന്നത ഉദ്യോഗസ്ഥർക്ക് തത്സമയം ലഭ്യമാക്കുന്നതിനാണ് എഫ്പിഎസ്. സ്റ്റാർട്ടപ്പ് കമ്പനിയായ സാഫ് ടെക്‌നോളജീസാണ് ആപ് തയാറാക്കുന്നതെന്നു മന്ത്രി അറിയിച്ചു. വ്യാപാരസ്ഥാപനങ്ങളിലെ ബിൽ നൽകൽ, വിലവിവരപ്പട്ടിക പ്രദർശനം, ഉപയോഗിക്കുന്ന അളവ് തൂക്ക ഉപകരണങ്ങളുടെ കൃത്യത എന്നിവ പരിശോധിക്കാൻ സജ്ജമാക്കിയ ഓപ്പറേഷൻ ജാഗ്രത പദ്ധതിയുടെയും പെട്രോൾ ഡീസൽ വിതരണ പമ്പുകളിലെ ഇന്ധനത്തിന്റെ അളവിലെ കൃത്യത, പമ്പിലെ ഉപകരണങ്ങളുടെ മുദ്രപതിപ്പിക്കൽ എന്നിവ പരിശോധിക്കാനുള്ള ഓപ്പറേഷൻ ക്ഷമത പദ്ധതിയുടെയും ഉദ്ഘാടനവും അന്നു മുഖ്യമന്ത്രി നിർവഹിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com