ADVERTISEMENT

തിരുവനന്തപുരം ∙ ഒന്നര വർഷത്തിനുശേഷമാണ് സംസ്ഥാനത്തെ പ്രതിദിന കോവിഡ് കേസുകൾ ആയി‍രത്തിനു താഴെയായ‍തെന്നു മന്ത്രി വീണാ ജോർജ് അറിയിച്ചു. 2020 ഓഗസ്റ്റ് 3നാണ് സംസ്ഥാനത്ത് ആയിരത്തിൽ താഴെ പ്രതിദിന കോവിഡ് കേസുകൾ അവസാനമായി റിപ്പോർട്ട് ചെയ്തത്. അന്ന് 962 പേരാണ് കോവിഡ് പോസിറ്റീവായത്. 

സംസ്ഥാനം ആവിഷ്‌കരിച്ച കോവിഡ് പ്രതിരോധ തന്ത്രം ഫലം കണ്ടതായി മന്ത്രി അവകാശപ്പെട്ടു. കേസ് കുറഞ്ഞെങ്കിലും ശ്രദ്ധക്കുറവ് പാടില്ല. പൂർണമായും കോവിഡ് മുക്തമാക്കു‍കയാണ് ലക്ഷ്യം. മാ‍സ്ക് മാറ്റാ‍റായിട്ടില്ല. കുറച്ചുനാൾ കൂടി ജാഗ്രത തുടരണമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനം ആവിഷ്‌‍കരിച്ച വാക്‌സി‍നേഷൻ യജ്ഞവും ഫലം കണ്ടതായി മന്ത്രി പറഞ്ഞു. 18 വയ‍സ്സിനു മുകളിലെ മുഴുവൻ പേർക്കും ആദ്യ ഡോസും 87% പേർക്ക് രണ്ടാം ഡോസും വാക്‌‍സീൻ നൽകാനായി. 15 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്കും ബഹുഭൂരിപക്ഷത്തിനും വാക്‌‍സീൻ നൽകി.

English Summary: Covid cases in kerala under thousand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com