ADVERTISEMENT

തേഞ്ഞിപ്പലം (മലപ്പുറം) ∙ വിദ്യാർഥിനിക്ക് മൊബൈൽ ഫോണിൽ അശ്ലീല സന്ദേശമയച്ചെന്ന പരാതിയിൽ സസ്പെൻഷനിലായ അസിസ്റ്റന്റ് പ്രഫസറെ പുറത്താക്കാൻ സിൻഡിക്കറ്റ് തീരുമാനം. കാലിക്കറ്റ് സർവകലാശാലാ ഇംഗ്ലിഷ് പഠനവകുപ്പിലെ അസിസ്റ്റന്റ് പ്രഫസർ ഡോ. കെ.ഹാരിസ് കോടമ്പുഴയെ ആണ് പുറത്താക്കിയത്. സർവകലാശാലയിലെ ആഭ്യന്തര അന്വേഷണ സമിതി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

പേരു വെളിപ്പെടുത്താതെ മറ്റു ചില വിദ്യാർഥിനികളും സമിതിക്കു മുൻപിൽ പരാതി ഉന്നയിച്ചിരുന്നു. വിദ്യാർഥിനിക്ക് അശ്ലീല സന്ദേശമയച്ചെന്നും ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ചെന്നുമുള്ള പരാതിയിൽ േനരത്തേ അറസ്റ്റിലായ ഹാരിസിനെ കോടതി റിമാൻ‍ഡ് ചെയ്തിരുന്നു. ഇപ്പോൾ ജാമ്യത്തിലാണ്.

English Summary: Calicut University Professor fired for sexually exploiting students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com