ADVERTISEMENT

ചങ്ങനാശേരി ∙ പ്രമുഖ വിവർത്തകനും പ്രഭാഷകനുമായ പ്രഫ. പി.മാധവൻ പിള്ള (81) അന്തരിച്ചു. കേന്ദ്ര, സംസ്ഥാന സാഹിത്യ അക്കാദമി അവാർഡ് ജേതാവാണ്. സംസ്കാരം ഇന്നു വൈകിട്ട് 3ന് പെരുന്നയിലെ കൃഷ്ണഭവൻ കളത്തിൽ വീട്ടുവളപ്പിൽ. ‍‍ 

ജ്ഞാനപീഠം പുരസ്കാരം നേടിയ വി.എൻ. ഖണ്ഡേക്കറുടെ ‘യയാതി’യുടെ വിവർത്തനമാണു മാധവൻപിള്ളയെ പ്രശസ്‌തനാക്കിയത്. ഇതുൾപ്പെടെ 25 ലേറെ കൃതികൾ മലയാളത്തിലേക്ക് വിവർത്തനം ചെയ്തു. ‘മയ്യാദാസിന്റെ മാളിക’യ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരവും ‘ശിലാപത്മ’ത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരവും ലഭിച്ചു. നിഘണ്ടുകളും തയാറാക്കിയിട്ടുണ്ട്. 1941ൽ കൊല്ലം മൈനാഗപ്പള്ളിയിൽ ജനിച്ച മാധവൻപിള്ള തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ഒന്നാം റാങ്കോടെ എംഎ പാസായ ശേഷം എൻഎസ്എസ് കോളജുകളിൽ ഹിന്ദി അധ്യാപകനായി ജോലി ചെയ്തു. ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ഹിന്ദി പ്രഫസർ, കേന്ദ്ര പാർലമെന്ററികാര്യ മന്ത്രാലയത്തിന്റെ ഹിന്ദി ഉപദേശകസമിതി അംഗം, എംജി സർവകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 

ഭാര്യ: പെരുന്ന കളത്തിൽ ടി.യമുന. മക്കൾ: എം.വിദ്യ (അധ്യാപിക, ഫാക്ട് സ്കൂൾ, ഉദ്യോഗമണ്ഡൽ), പരേതനായ സുദീപ്. 

മരുമക്കൾ: വി.മുരളി (എൻജിനീയർ), രാജലക്ഷ്മി (കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടർ).

 

English Summary: Prof P.Madhavan Pillai passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com