ADVERTISEMENT

തിരുവനന്തപുരം ∙ ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ചത് ഉൾപ്പെടെ കാലാവധി അവസാനിക്കുന്ന 9 ഓർഡിനൻസുകൾ വീണ്ടും ഇറക്കുന്നതിനു ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു. ലോകായുക്ത ഓർഡിനൻസ് വീണ്ടും ഇറക്കുന്നതിനെ മന്ത്രിസഭാ യോഗത്തിൽ സിപിഐ മന്ത്രിമാർ എതിർത്തെങ്കിലും പിന്നീടു വഴങ്ങി. തുറന്ന ചർച്ചയാകാമെന്ന് മന്ത്രിമാരും മുഖ്യമന്ത്രിയും വ്യക്തമാക്കിയതോടെയാണിത്. ഓർഡിനൻസിനു പകരമുള്ള ബിൽ നിയമസഭയിൽ അവതരിപ്പിക്കുന്നതിനു മുൻപ് ചർച്ചയാകാമെന്നാണു വാഗ്ദാനം. 

ലോകായുക്ത നിയമത്തിൽ വെള്ളം ചേർക്കുന്നതു ശരിയല്ലെന്നാണു സിപിഐ നിലപാടെന്നു കെ.രാജന്റെ നേതൃത്വത്തിൽ സിപിഐ മന്ത്രിമാർ വ്യക്തമാക്കി. എൽഡിഎഫ് സർക്കാർ പാസാക്കിയ ലോകായുക്ത നിയമം  അഴിമതിവിരുദ്ധ പ്രതിച്ഛായ ഉയർത്തിപ്പിടിക്കുന്നത് ആയിരുന്നു എന്നും മന്ത്രിമാർ ചൂണ്ടിക്കാട്ടി.

English Summary: Lok ayuktha ordinance again

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com