തിരുവനന്തപുരം ∙ ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച ഓർഡിനൻസ് വീണ്ടും ഇറക്കാനുള്ള ഫയലിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പു വച്ചു. ഇതുൾപ്പെടെ കാലാവധി അവസാനിക്കുന്ന 9 ഓർഡിനൻസുകൾ വീണ്ടും ഇറക്കുന്നതിനാണ് അംഗീകാരം നൽകിയത്. ഗവർണർ കോട്ടയത്തായതിനാൽ മന്ത്രിസഭയുടെ ശുപാർശ ദൂതൻ വശം കൊടുത്തു വിടുകയായിരുന്നു.
English Summary: Governor signs lokayukta ordinance