ചർച്ച് ബിൽ ഭരണഘടനാവിരുദ്ധം: ഓർത്തഡോക്സ് സഭ

Orthodox-Church-Devalokam-Catholicate-Aramana-4
SHARE

കോട്ടയം ∙ മലങ്കര സഭാതർക്ക പരിഹാരത്തിനായി ഭരണപരിഷ്കാര കമ്മിഷൻ ശുപാർശ ചെയ്ത ചർച്ച് ബിൽ ഭരണഘടനാ വിരുദ്ധവും സുപ്രീം കോടതി വിധികളുടെ ലംഘനവുമാണെന്നു മലങ്കര അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ. ഓർത്തഡോക്സ് സഭയിൽ 2 വിഭാഗങ്ങൾ ഉണ്ടെന്നു തെറ്റായി വ്യാഖ്യാനിച്ച് തയാറാക്കിയ ബിൽ നിയമസാധുത ഇല്ലാത്തതാണ്. 1934ലെ ഭരണഘടനയ്ക്കു പുറത്തേക്കു പള്ളികളുടെ സ്ഥാവര ജംഗമ വസ്തുക്കൾ മാറ്റാൻ പാടില്ലാത്തതാണെന്നു സുപ്രീം കോടതി വിധി നിലനിൽക്കുന്നുണ്ട്. അംഗങ്ങളുടെ ഭൂരിപക്ഷ അടിസ്ഥാനത്തിൽ പോലും സഭയുടെ സ്വത്തുക്കളുടെ നടത്തിപ്പോ അവകാശമോ 1934ലെ ഭരണഘടനയ്ക്കു പുറത്ത് അസാധ്യമെന്നു സുപ്രീം കോടതി വിധിയുമുണ്ട്. വിധി മറികടക്കാൻ നിയമനിർമാണം നടത്തുന്നത് സങ്കീർണതയ്ക്കും തർക്കങ്ങൾക്കും ഇടയാക്കും. മലങ്കര ഓർത്തഡോക്സ് സഭയുടെ ആക്ഷേപം ലോ സെക്രട്ടറിക്കു സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

English Summary: Malankara Orthodox Syrian Church against church bill

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA