ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ആർടിസിയുടെ കാര്യത്തിൽ സർക്കാരിനു നയംമാറ്റം. സംസ്ഥാനാന്തര ബസുകളിൽ സീസൺ അനുസരിച്ചു നിരക്കു വർധിപ്പിക്കാൻ ഇനി കെഎസ്ആർടിസിക്കു സ്വയം തീരുമാനിക്കാം. നേരത്തേ സർക്കാരാണു ചാർജ് വർധന തീരുമാനിച്ചിരുന്നത്. ഇനി കെഎസ്ആർടിസി ബോർഡ് യോഗത്തിന് തീരുമാനമെടുക്കാം. 

സ്ഥിരം യാത്രക്കാർക്ക് ഓർഡിനറി മുതൽ സൂപ്പർ ക്ലാസ് വരെ എല്ലാ സർവീസുകളിലും സീസൺ ടിക്കറ്റ് ഏർപ്പെടുത്താനും തീരുമാനിച്ചു. സീസൺ ടിക്കറ്റെടുക്കുന്നവർക്ക് 30% വരെയാണ് നിരക്കിളവ്. ആഴ്ചയിൽ ഒന്നോ രണ്ടോ യാത്ര മാത്രം ചെയ്യുന്നവർക്കു ട്രിപ്പ് അനുസരിച്ച് മാസത്തിൽ എത്ര ട്രിപ്പ് എന്നു കണക്കാക്കിയും സീസൺ ടിക്കറ്റ് എടുക്കാം. ഇതിനും 30% വരെ ഇളവു ലഭിക്കും. ഇതിനായി സ്മാർട് കാർഡും ഏർപ്പെടുത്തും.

English Summary: Kerala RTC Season Ticket

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com