കേരള, കണ്ണൂർ പരീക്ഷ: വിസിമാരോട് ഗവർണർ വിശദീകരണം തേടി

arif-mohammad-khan-7
ആരിഫ് മുഹമ്മദ് ഖാൻ
SHARE

തിരുവനന്തപുരം ∙ കേരള, കണ്ണൂർ സർവകലാശാലകളിലെ പരീക്ഷകൾക്കു ചോദ്യക്കടലാസ് തയാറാക്കിയതിൽ സംഭവിച്ച ഗുരുതര വീഴ്ചകളെക്കുറിച്ച് ഇരു വൈസ് ചാൻസലർമാരോടും ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി. 

ബിരുദ പരീക്ഷകൾക്കു മുൻവർഷ ചോദ്യങ്ങൾ തന്നെ നൽകാനിടയായ സാഹചര്യം എന്താണെന്നും ഉത്തരവാദികൾ ആരാണെന്നുമാണു ഗവർണർ ചോദിച്ചത്. കേരള സർവകലാശാലയിൽ ബിരുദ പരീക്ഷയ്ക്കു ചോദ്യക്കടലാസിനു പകരം ഉത്തരസൂചിക നൽകിയതിനെക്കുറിച്ചും ചോദിച്ചിട്ടുണ്ട്. 

വീഴ്ച വരുത്തിയവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയ്ൻ കമ്മിറ്റി, ഗവർണർക്കു നിവേദനം നൽകിയിരുന്നു. പരീക്ഷാ ജോലിയിൽനിന്ന് ഒഴിവാക്കുകയെന്ന സ്ഥിരം ശിക്ഷാനടപടി കൊണ്ടു കാര്യമില്ലെന്നും പകരം സ്ഥാനക്കയറ്റം തടയണമെന്നുമാണ് ആവശ്യം. പരീക്ഷാ ജോലികളിൽനിന്ന് ഒഴിവാക്കുന്നത് അനുഗ്രഹമായിട്ടാകും ഇവർ കരുതുകയെന്നും കമ്മിറ്റി കുറ്റപ്പെടുത്തുന്നു. 

English Summary: Governor seeks report from Kerala, Kannur University Vice Chancellors

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA