ചോദ്യക്കടലാസിനു പകരം ഉത്തരസൂചിക നൽകി; ചരിത്രം സൃഷ്ടിച്ച് ‘കേരള’

kerala-university-1248
SHARE

തിരുവനന്തപുരം ∙ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ചോദ്യക്കടലാസിനു പകരം ഉത്തരസൂചിക തന്നെ നൽകി കേരള സർവകലാശാല ചരിത്രം സൃഷ്ടിച്ചതായി പരാതി. ഉത്തരസൂചിക കിട്ടിയതോടെ എല്ലാ ഉത്തരവും ശരിയായി പകർത്തി എഴുതി വിദ്യാർഥികൾ ഉത്തരക്കടലാസ് ഇൻവിജിലേറ്റർക്ക് കൈമാറി സ്ഥലംവിട്ടു. പിന്നീട് മൂല്യനിർണയ സമയത്താണ് അബദ്ധം മനസ്സിലായത്.

കേരള സർവകലാശാല കഴിഞ്ഞ ഫെബ്രുവരിയിൽ നടത്തിയ നാലാം സെമസ്റ്റർ ബിഎസ്‌സി ഇലക്ട്രോണിക്സ് പരീക്ഷയ്ക്കാണ് ചോദ്യക്കടലാസിനു പകരം  ഉത്തരസൂചിക നൽകിയത്. കോവിഡ് കാലത്തോടനുബന്ധിച്ചു നടത്തിയ സ്പെഷൽ പരീക്ഷ ആയതിനാൽ കുറച്ചു പേർ മാത്രമേ എഴുതിയുള്ളു. സിഗ്നൽസ് ആൻഡ് സിസ്റ്റംസ് എന്ന പേപ്പർ എഴുതിയവർക്കാണ് ഈ ‘ഭാഗ്യം’ ലഭിച്ചത്.

പരീക്ഷ കൺട്രോളറുടെ ഓഫിസിൽ സംഭവിച്ച ഗുരുതരവീഴ്ചയാണ് കാരണമെന്ന് അറിയുന്നു.  ഓഫിസിൽ നിന്നു ചോദ്യക്കടലാസിനു പകരം ഉത്തരസൂചിക അച്ചടിച്ചു നൽകുകയായിരുന്നു. ഇതുവരെ സർവകലാശാല ഈ പരീക്ഷ റദ്ദാക്കുകയോ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ല.

English Summary: Kerala University distribute answer key instead of question paper

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA