ADVERTISEMENT

പട്ന ∙ റെയിൽവേയിലെ മലയാളി ബാസ്കറ്റ് ബോൾ താരമായിരുന്ന കെ.സി.ലിതാരയുടെ ആത്മഹത്യയെ കുറിച്ച് അന്വേഷിക്കാൻ ബിഹാർ പൊലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് കോച്ച് രവി സിങ്ങിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിനു കേസെടുത്തിരുന്നു. 

വടകര വട്ടോളി കത്തിയണപ്പൻചാലിൽ കരുണന്റെ മകളായ ലിതാരയെ കഴിഞ്ഞ മാസം 26ന് ആണ് പട്നയിലെ ഫ്ലാറ്റിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോച്ച് രവി സിങ്ങിന്റെ മാനസിക, ലൈംഗിക പീഡനത്തെ തുടർന്നാണ് ലിതാര ആത്മഹത്യ ചെയ്തതെന്നു ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. 

പട്ന സബ് ഡിവിഷനൽ പൊലീസ് ഓഫിസർ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെയാണ് കേസ് ഏൽപിച്ചത്. പട്ന സീനിയർ എസ്പി: എം.എസ്.ധില്ലൻ മേൽനോട്ടം വഹിക്കും. കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് എൽജെഡി സംസ്ഥാന സെക്രട്ടറി സലിം മടവൂർ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനു നിവേദനം നൽകിയിരുന്നു. സലിം മടവൂരിനു മുഖ്യമന്ത്രി അയച്ച മറുപടിയിലാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി അറിയിച്ചത്.

English Summary: SIT formed for the investigation of basketball player KC Lithara death case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com