ആയുഷ് വകുപ്പ്: ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 60 ആക്കി

medical-representational-image
SHARE

തിരുവനന്തപുരം ∙ ആയുഷ് വകുപ്പിലെ ഡോക്ടർമാരുടെ വിരമിക്കൽ പ്രായം 60 വയസ്സാക്കി വർധിപ്പിച്ചു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവ്. ആരോഗ്യ വകുപ്പിലെയും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിലെയും ഡോക്ടർമാർക്കു വിരമിക്കൽ പ്രായം 60 ആക്കി വർധിപ്പിച്ചതു തങ്ങൾക്കും ബാധകമാക്കണമെന്ന കേരള ഗവ. ഹോമിയോ മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷന്റെയും എൻ.അമ്പിളി, കെ.ടി.ബാബു, ബീന സക്കറിയാസ് എന്നീ ഡോക്ടർമാരുടെയും ഹർജി കണക്കിലെടുത്താണു കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗം വി.രാജേന്ദ്രന്റെ വിധി. പെൻഷൻ പ്രായം വർധിപ്പിച്ചതിനു 2021 ഓഗസ്റ്റ് 3 മുതൽ മുൻകാല പ്രാബല്യമുണ്ടാകും.

English Summary: Doctors pension age in ayush department

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA