ADVERTISEMENT

തിരുവനന്തപുരം ∙ മലപ്പുറത്തു പൊതുവേദിയിൽ പുരസ്കാരം വാങ്ങാനെത്തിയ പെൺകുട്ടിയെ അപമാനിച്ച മതപണ്ഡിതനെതിരെ കേരളീയ സമൂഹം ശക്തമായി ശബ്ദം ഉയർത്തിയിരുന്നുവെങ്കിൽ തനിക്ക് ഇക്കാര്യത്തി‍ൽ പ്രതിഷേധിക്കേണ്ടി വരില്ലായിരുന്നെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീ പുരുഷ സമത്വം, വനിതകളുടെ സംരക്ഷണം, അന്തസ്സ് എന്നിവയ്ക്കു പേരു കേട്ട കേരളീയ സമൂഹത്തിൽ നിന്നു വേണ്ടത്ര പ്രതിഷേധം ഉയരാത്തതിൽ േദിക്കുന്നു.

ഇത്തരം ചിലർ ഹിജാബിനു വേണ്ടിയല്ല പ്രചാരണം നടത്തുന്നതെന്ന് ആദ്യമേ താൻ പറയാറുള്ളതാണ്. മലപ്പുറത്തെ പെൺകുട്ടി ഹിജാബ് ധരിച്ചിരുന്നു. നിങ്ങൾ ഹിജാബിനു വേണ്ടിയാണു വാദിക്കുന്നതെങ്കിൽ അതു ധരിച്ച പെൺകുട്ടി സ്റ്റേജിൽ വരുന്നതിനെ എന്തിന് എതിർക്കുന്നു. എന്തിന് ആ കുട്ടിയെ അപമാനിക്കുന്നു. അപ്പോൾ നിങ്ങളുടെ യഥാർഥ ലക്ഷ്യം ഹിജാബ് അല്ല. ലോകത്തൊട്ടാകെ ഇസ്‍ലാമോ ഫോബിയ സൃഷ്ടിക്കുന്നതിന്റെ ഉത്തരവാദികൾ ഇവരെപ്പോലുള്ളവരാണെന്നും തന്നെപ്പോലുള്ള മുസ്‌ലിംകൾക്കും ഇവരെ ഭയമാണെന്നും ഗവർണർ പറഞ്ഞു.

അപമാനം ഏറ്റിട്ടും തളർന്നു വീഴാത്ത ആ പെൺകുട്ടിയെ അനുമോദിക്കുന്നു. ഇത്രയേറെ അപമാനം ഉണ്ടായിട്ടും അതിനെ സമചിത്തതയോടെ നേരിട്ട മാതാപിതാക്കളെയും അനുമോദിക്കുന്നുവെന്നും ഗവർണർ പറഞ്ഞു.

English Summary: Kerala Governor Arif Mohammad Khan express his dissatisfaction on Kerala's response in Samastha leader remark

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com