ADVERTISEMENT

പത്തനംതിട്ട ∙ കോട്ടയം വഴിയുള്ള റെയിൽ പാത ഇരട്ടിപ്പിക്കൽ ഈ മാസാവസാനം പൂർത്തിയാകുന്നതോടെ 19 ട്രെയിനുകളുടെ യാത്രാ സമയത്തിൽ ഗണ്യമായ കുറവു വരും. ഇപ്പോൾ കോട്ടയം മേഖലയിൽ വിവിധ സ്റ്റേഷനുകളിലായി 20 മുതൽ 45 മിനിറ്റ് വരെ ചില ട്രെയിനുകൾ ക്രോസിങ്ങിനായി പിടിച്ചിടാറുണ്ട്. 

ഗുരുവായൂർ–പുനലൂർ എക്സ്പ്രസ്, ശ്രീഗംഗാനഗർ–കൊച്ചുവേളി, ബെംഗളൂരു–കന്യാകുമാരി ഐലൻഡ്, വിശാഖപട്ടണം–കൊല്ലം, ഷാലിമാർ–നാഗർകോവിൽ, ഭാവ്‌നഗർ–കൊച്ചുവേളി, സെക്കന്ദരാബാദ്–തിരുവനന്തപുരം ശബരി, കുർള–കൊച്ചുവേളി, എറണാകുളം–കൊല്ലം മെമു, തിരുവനന്തപുരം–ചെന്നൈ സൂപ്പർ, പാലക്കാട്–തിരുനെൽവേലി പാലരുവി, നാഗർകോവിൽ–ഗാന്ധിധാം, കന്യാകുമാരി–കത്ര ഹിമസാഗർ, നാഗർകോവിൽ–ഷാലിമാർ, തിരുവനന്തപുരം–മംഗളൂരു മലബാർ, കൊച്ചുവേളി–കുർള, തിരുവനന്തപുരം–സെക്കന്ദരാബാദ് ശബരി, കൊച്ചുവേളി–യശ്വന്തപുര ഗരീബ്‌രഥ്, നിലമ്പൂർ–കോട്ടയം എന്നീ ട്രെയിനുകളാണ് ഇപ്പോൾ വിവിധ സ്റ്റേഷനുകളിൽ ക്രോസിങ്ങിനു പിടിക്കുന്നത്. ഈ ട്രെയിനുകളുടെയെല്ലാം സമയക്രമം പരിഷ്കരിക്കാൻ ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷനു നിർദേശം നൽകി. 

Content Highlight: Double Line, Train

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com