കൊച്ചി ബിനാലെയിൽ പുതിയ പുരസ്കാരം; ഹേവാർഡ് ഗാലറിയിൽ പ്രദർശന അവസരവും

kochi-muziris-biennale-5
SHARE

കൊച്ചി∙ കൊച്ചി മുസിരിസ് ബിനാലെയിൽ പങ്കെടുക്കുന്ന കലാപ്രവർത്തകരിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന ഒരാൾക്കു പുരസ്കാരം നൽകാൻ തീരുമാനം. കൊച്ചി മുസിരിസ് ബിനാലെയും (കെഎംബി) ഡുർജോയ് ബംഗ്ലദേശ് ഫൗണ്ടേഷനും (ഡിബിഎഫ്) ചേർന്നു യുകെയിലെ ഹേവാർഡ് ആർട് ഗാലറിയുമായി സഹകരിച്ചാണു ഡിബിഎഫ്–കെഎംബി പുരസ്കാരം നൽകുന്നത്. ഡിസംബറിൽ നടക്കുന്ന അഞ്ചാം എഡിഷൻ ബിനാലെയിൽ പങ്കെടുക്കുന്ന ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള കലാപ്രവർത്തകരെയാകും പുരസ്കാരത്തിനു പരിഗണിക്കുക.

തിരഞ്ഞെടുക്കപ്പെടുന്നയാൾക്കു യുകെയിലെ ഹെനി പ്രോജക്ട് സ്പേസിലുള്ള ഹേവാർഡ് ഗാലറിയിൽ സ്വന്തം സോളോ ഷോ അവതരിപ്പിക്കാൻ അവസരം ലഭിക്കും. ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ആർട്ടിസ്റ്റ് ക്യുറേറ്റർമാരെപ്പറ്റിയുള്ള ഡുർജോയ് ബംഗ്ലദേശ് പ്രഭാഷണ പരമ്പരയും കൊച്ചി മുസിരിസ് ബിനാലെയുടെ സഹകരണത്തോടെ ഒന്നിടവിട്ട വർഷങ്ങളിൽ ഹേവാർഡ് ഗാലറിയിൽ നടക്കും. 

English Summary: New award in kochi muziris biennale

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KERALA
SHOW MORE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സെൻസറിങ് വേണ്ട സെർട്ടിഫിക്കേഷൻ മതി; കമൽഹാസൻ | Kamal Haasan about Movie Vikram and Politics

MORE VIDEOS
FROM ONMANORAMA