പങ്കാളിത്ത പെൻഷൻ പിൻ‌വലിച്ച് ഛത്തീസ്ഗഡും; തീരുമാനമെടുക്കാതെ കേരളം

kerala-map
SHARE

തിരുവനന്തപുരം ∙ രാജസ്ഥാനു പിന്നാലെ, കോൺഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡിലും പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ചു. സർക്കാർ ജീവനക്കാരെ നിയമിക്കാനും അവരുടെ സേവന, വേതന വ്യവസ്ഥകൾ നിർണയിക്കാനും കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും അധികാരം നൽകുന്ന ഭരണഘടനയുടെ 309–ാം അനുച്ഛേദമനുസരിച്ചാണ് തീരുമാനമെന്ന് വിജ്ഞാപനത്തിൽ ഛത്തീസ്ഗഡ് സർക്കാർ വ്യക്തമാക്കി. 

2004 നവംബർ 1 മുതൽ മുൻകാല പ്രാബല്യത്തോടെയാണു പിൻവലിക്കൽ നടപ്പാക്കിയത്. കഴിഞ്ഞ മാസം മുതൽ പങ്കാളിത്ത പെൻഷനിലേക്കുള്ള പ്രതിമാസ വിഹിതം ഇൗടാക്കുന്നത് സർക്കാർ നിർത്തലാക്കിയിരുന്നു. കേരളത്തിൽ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കണമെന്ന ആവശ്യം ജീവനക്കാർക്കിടയിൽ‌ ശക്തമാണെങ്കിലും സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇതു സംബന്ധിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് പുറത്തുവിടണമെന്ന് വിവരാവകാശ കമ്മിഷൻ ഉത്തരവിട്ടെങ്കിലും ഇതുവരെ ധനവകുപ്പ് വഴങ്ങിയിട്ടില്ല.

Content Highlight: Participatory pension, Government of Kerala

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA