അരവിന്ദ് കേജ്‌രിവാൾ കൊച്ചിയിൽ എത്തി

arvind-kejriwal-kochi
കിഴക്കമ്പലത്തു നടക്കുന്ന യോഗത്തിൽ പങ്കെടുക്കാൻ എത്തിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനു കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നൽകിയ സ്വീകരണം. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ . മനോരമ
SHARE

നെടുമ്പാശേരി ∙ ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ 2 ദിവസത്തെ സന്ദർശനത്തിനായി കൊച്ചിയിലെത്തി. ഇന്നലെ രാത്രി 7.10ന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയ അദ്ദേഹത്തെ എഎപി സംസ്ഥാന കൺവീനർ പി.സി.സിറിയക്, സെക്രട്ടറി പത്മനാഭൻ ഭാസ്കരൻ, ദേശീയ സെക്രട്ടറി എൻ.രാജ, ട്വന്റി 20 ചീഫ് കോഓർഡിനേറ്റർ സാബു എം.ജേക്കബ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. 

താജ് മലബാർ ഹോട്ടലിൽ താമസിച്ച അദ്ദേഹം ഇന്നു രാവിലെ എഎപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് 4ന് കിഴക്കമ്പലത്തെ ട്വന്റി 20 മാർക്കറ്റ് സന്ദർശിക്കും. തുടർന്ന് കിറ്റെക്സ് ഗാർമെന്റ്സ് ഗ്രൗണ്ടിൽ നടക്കുന്ന ട്വന്റി 20 ജനസംഗമം പരിപാടിയിലും പങ്കെടുക്കും. രാത്രി നെടുമ്പാശേരിയിൽ നിന്ന് ഡൽഹിക്ക് മടങ്ങും.

English Summary : AAP leader Arvind Kejriwal reaches Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS