ശോഭ അന്നമ്മ ഈപ്പൻ ഹൈക്കോടതി ജഡ്ജി

shoba-annamma-eapen-kerala-high-court1
ഹൈക്കോടതി, ശോഭ അന്നമ്മ ഈപ്പൻ
SHARE

ന്യൂഡൽഹി ∙ ഹൈക്കോടതി അഭിഭാഷക ശോഭ അന്നമ്മ ഈപ്പനെ ഹൈക്കോടതി ജഡ്ജിയായി രാഷ്ട്രപതി നിയമിച്ചു. പുതിയ നിയമനത്തോടെ ചരിത്രത്തിലാദ്യമായി ഹൈക്കോടതിയിലെ വനിതാ ജഡ്ജിമാരുടെ എണ്ണം ഏഴായി. ആകെ ജഡ്ജിമാരുടെ എണ്ണം നാൽപതാകും. ഹൈക്കോടതി അഭിഭാഷകരിൽനിന്നു ഹൈക്കോടതി ജഡ്ജിയാകുന്ന നാലാമത്തെ വനിതയാണ് ശോഭ അന്നമ്മ ഈപ്പൻ.

പള്ളുരുത്തി, റാന്നി മുൻ എംഎൽഎ പരേതനായ തോപ്പുപടി ഇടത്തിൽ ഈപ്പൻ വർഗീസിന്റെയും അന്നമ്മയുടെയും മകളാണ്. ലിസ് വുഡ് പ്രോഡക്ട്സ് ഉടമ ഫോർട്ടുകൊച്ചി പയ്യമ്പള്ളി പി.ടി.വർഗീസാണ് ഭർത്താവ്. ‌മക്കൾ: ഷാരൺ ലിസ് വർഗീസ്, തോമസ് വർഗീസ്. മരുമകൻ: ആരോമൽ സാജു കുന്നത്ത്.

1997 മുതൽ 2002 വരെ എറണാകുളം ഉപഭോക്തൃ തർക്ക പരിഹാര ഫോറം അംഗമായിരുന്ന ശോഭ അന്നമ്മ ഈപ്പൻ 2002ലാണ് ഹൈക്കോടതിയിൽ പ്രാക്ടിസ് തുടങ്ങിയത്. 2011–16 കാലത്ത് സീനിയർ ഗവൺമെന്റ് പ്ലീഡറായിരുന്നു.

English Summary: Centre Notifies Appointment Of Shoba Annamma Eapen As Additional Judge Of Kerala High Court

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA