ADVERTISEMENT

തിരുവനന്തപുരം∙ ചട്ടങ്ങൾ പാലിക്കാതെയുള്ള സാമ്പത്തിക ഇടപാടിൽ സർക്കാരിനോടു മാപ്പു ചോദിച്ച് സംസ്ഥാന പൊലീസ് മേധാവി. പൊലീസ് വെബ്സൈറ്റ് നവീകരണത്തിന്റെ കരാർ സർക്കാരിന്റെ അനുമതിയില്ലാതെ സ്വകാര്യ കമ്പനിക്കു നൽകിയതിലാണു വീഴ്ച സമ്മതിച്ചത്. ഡിജിപിയുടെ വിശദീകരണം അംഗീകരിച്ച് നാലു ലക്ഷത്തിലേറെ രൂപയുടെ ഇടപാടിന് ആഭ്യന്തര വകുപ്പ് അനുമതി നൽകി. ലോക്നാഥ് ബെഹ്റ ഡിജിപിയായിരുന്ന കാലത്തു നടന്ന ഇടപാടിലെ വീഴ്ചയ്ക്കാണ് ഡിജിപി അനിൽകാന്ത് മാപ്പ് ചോദിച്ചത്.

2018ലാണു പൊലീസ് വെബ്സൈറ്റ് നവീകരിക്കാൻ കാവിക ടെക്നോളജീസ് എന്ന കമ്പനിക്കു വർക്ക് ഓർഡർ നൽകിയത്. സർക്കാർ ഫണ്ട് ചെലവഴിക്കണമെങ്കിൽ സർക്കാരിന്റെ മുൻകൂർ അനുമതി വേണമെന്നിരിക്കെ അതുണ്ടായില്ല. വകുപ്പുതല ടെക്നിക്കൽ കമ്മിറ്റിയുടെ ശുപാർശയുമുണ്ടായിരുന്നില്ല. 2021 ഓഗസ്റ്റിൽ പ്രവൃത്തി അംഗീകരിക്കുന്നതിനായി ആഭ്യന്തരവകുപ്പിന്റെ അനുമതിക്കായി സമീപിച്ചപ്പോഴാണ് ഇക്കാര്യങ്ങൾ വകുപ്പ് ചൂണ്ടിക്കാട്ടിയത്. മേലിൽ വീഴ്ചകളുണ്ടാകാതെ ശ്രദ്ധിക്കുമെന്നും വന്നുപോയ വീഴ്ച മാപ്പാക്കണമെന്നും ഡിജിപി അനിൽകാന്ത് ആഭ്യന്തര വകുപ്പിനു കത്തു നൽകി. ഇതേത്തുടർന്ന്, പ്രവൃത്തി അംഗീകരിച്ച് ഉത്തരവിറക്കി.

English Summary: Former DGP's financial deal: DGP Anil Kant apologizes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com