നീല, വെള്ള റേഷൻ കാർഡ് ഉടമകൾക്ക് ഇനി ഗോതമ്പ് ഇല്ല

wheat
SHARE

തിരുവനന്തപുരം∙ സംസ്ഥാനത്ത് റേഷൻകടകൾ വഴി മുൻഗണനേതര വിഭാഗത്തിന് (നീല, വെള്ള കാർഡുകൾ) വിതരണം ചെയ്യുന്ന ഗോതമ്പ് കേന്ദ്ര സർക്കാർ പൂർണമായി നിർത്തലാക്കി. ടൈ‍ഡ് ഓവർ വിഹിതമായി 6459.074 ടൺ ഗോത‍മ്പാണു കേന്ദ്രം സംസ്ഥാനത്തിനു ‍നൽകിയിരുന്നത്. ഇതാണു നിർത്തലാക്കിയത്. 

ഏകദേശം 50 ലക്ഷം കാർ‍ഡ് ഉടമകൾക്കു ഗോതമ്പ് ലഭിക്കാത്ത സാഹചര്യമുണ്ടാകും. കേന്ദ്ര സർക്കാർ നടപടി സംസ്ഥാനത്തു ഭക്ഷ്യക്ഷാമത്തിനും വിലക്കയറ്റത്തിനും കാരണമാകുമെന്നു മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. ഇക്കാര്യം കേന്ദ്രമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഗോതമ്പു വിഹിതം നിർത്തിയത് താൽക്കാലിക നടപടിയാണെന്നും ഉൽപാദനം കൂടുമ്പോൾ പുനഃസ്ഥാ‍പിക്കുമെന്നും കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യക്തമാക്കി.

English Summary: No ration wheat for APL cards

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA