കൊച്ചി ∙ വൈവാഹിക പോർട്ടൽ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിൽ താമസിക്കുന്ന പാലക്കാട് മലമ്പുഴ സ്വദേശി ദിലീപിനെയാണ് (38) നോർത്ത് പൊലീസ് ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. കാനഡയിൽ താമസിക്കുന്ന യുവതിയുടെ പിതാവ് ആലപ്പുഴ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിലാണ് അറസ്റ്റ്.
സംഭവത്തെ കുറിച്ചു പൊലീസ് പറയുന്നത്: 2021 ജനുവരിയിലാണു കേസിനാസ്പദമായ സംഭവം. വൈവാഹിക പോർട്ടൽ വഴി പരിചയപ്പെട്ട ഇരുവരും അടുത്തു. യുവതി വിവാഹ മോചനത്തിനുള്ള നടപടികളിലായിരുന്നു. തന്റെ പിറന്നാൾ ആഘോഷത്തിനായി ദിലീപ് യുവതിയെ കൊച്ചിയിലെ ഹോട്ടലിലെത്തിച്ചു പീഡിപ്പിക്കുകയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു.
കുറച്ചു കാലത്തിനു ശേഷം യുവതി തന്നോട് അകലം പാലിക്കുന്നതായി ഇയാൾക്കു സംശയം തോന്നി. തുടർന്നു വൈരാഗ്യത്തിൽ ഇയാൾ പീഡന ദൃശ്യങ്ങൾ യുവതിയുടെ അച്ഛനും ആദ്യ ഭർത്താവിനും അയച്ചു കൊടുക്കുകയായിരുന്നു. ബെംഗളൂരു കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ എറണാകുളത്തെത്തിച്ചു.
English Summary: Youth arrested from bengaluru in rape case