ADVERTISEMENT

തൃക്കാക്കരയിൽ മേയ് 31ന് ഉപതിരഞ്ഞെടുപ്പ്. 64 വർഷം മുൻപ് മേയ് 16ന് ആയിരുന്നു സംസ്ഥാനത്തെ ആദ്യ നിയമസഭാ ഉപതിരഞ്ഞെടുപ്പ്. 1957ൽ നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പിൽ ദേവികുളം ദ്വയാംഗ മണ്ഡലത്തിലെ ജനറൽ സീറ്റിൽ ജയിച്ചത് കമ്യൂണിസ്റ്റ് പാർട്ടി നേതാവ് റോസമ്മ പുന്നൂസ് ആയിരുന്നു.

മതിയായ കാരണങ്ങളില്ലാതെ തന്റെ പത്രിക തള്ളിയെന്ന് ആരോപിച്ച് കോൺഗ്രസ് സ്ഥാനാർഥി ബി.കെ.നായർ കോടതിയെ സമീപിച്ചു. തുടർന്ന് കോടതി റോസമ്മ പുന്നൂസിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി. 1958 മേയ് 16ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ബി.കെ.നായരും റോസമ്മ പുന്നൂസും വീണ്ടും ഏറ്റുമുട്ടി. വാശിയേറിയ മത്സരത്തിൽ റോസമ്മ പുന്നൂസ് ജയിച്ചു.

ഉപതിരഞ്ഞെടുപ്പിലൂടെ സീറ്റ് നിലനിർത്തിയ ആദ്യ വ്യക്തി, ഉപതിരഞ്ഞെടുപ്പിൽ വിജയിക്കുന്ന ആദ്യ വനിത എന്നീ സവിശേഷതകളും വിജയത്തിലൂടെ റോസമ്മ പുന്നൂസ് കരസ്ഥമാക്കി. ബാലറ്റ് പേപ്പറിൽ സ്‌ഥാനാർഥിയുടെ പേരിനും ചിഹ്നത്തിനും നേരെ അടയാളമിട്ടു വോട്ടു ചെയ്യുന്ന മാർക്കിങ് രീതി കേരളത്തിൽ ആദ്യമായി പരീക്ഷിച്ചതും ഈ തിരഞ്ഞെടുപ്പിലായിരുന്നു. 

Content Highlight: First by election in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com