മന്ത്രി വീണ പങ്കെടുത്ത ചടങ്ങ് ബഹിഷ്കരിച്ച് ഡപ്യൂട്ടി സ്പീക്കർ

HIGHLIGHTS
  • എന്റെ കേരളം മേളയുടെ സമാപനത്തിൽ വിട്ടുനിന്ന് സിപിഐയും
Chittayam Gopakumar | Veena George (File Pics - Manorama)
ചിറ്റയം ഗോപകുമാർ, വീണ ജോർജ് (ഫയൽ ചിത്രങ്ങൾ)
SHARE

പത്തനംതിട്ട ∙ മന്ത്രി വീണാ ജോർജ് – ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തർക്കത്തിനിടെ എന്റെ കേരളം പ്രദർശനമേളയുടെ സമാപന സമ്മേളനം സിപിഐ ബഹിഷ്കരിച്ചു. ഡപ്യൂട്ടി സ്പീക്കർ യോഗത്തിന്റെ അധ്യക്ഷനായിരുന്നെങ്കിലും പരിപാടിക്കെത്തിയില്ല. ആശംസാ പ്രസംഗകനായ സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയനും പങ്കെടുത്തില്ല. എൽഡിഎഫിലെ മറ്റു ഘടകകക്ഷികളുടെ ജില്ലാ ഭാരവാഹികളെല്ലാം യോഗത്തിൽ പങ്കെടുത്തു. 

നിയമസഭാ സെക്രട്ടേറിയറ്റ് യോഗമുള്ളതിനാൽ തിരുവനന്തപുരത്തു പോകുന്നതായും പങ്കെടുക്കാൻ അസൗകര്യമുണ്ടെന്നും ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കലക്ടർ ഡോ. ദിവ്യ എസ്.അയ്യരെ അറിയിച്ചിരുന്നു. ഇക്കാര്യം കലക്ടർ സ്വാഗത പ്രസംഗത്തിനിടെ സൂചിപ്പിക്കുകയും ചെയ്തു. മന്ത്രി വീണാ ജോർജിനോട് മാധ്യമപ്രവർത്തകർ ഇതെക്കുറിച്ചു ചോദിച്ചെങ്കിലും കലക്ടർ പറഞ്ഞതല്ലാതെ മറ്റൊന്നുമറിയില്ലെന്നായിരുന്നു പ്രതികരണം.

28 പേർ ആശംസാ പ്രസംഗകരായുണ്ടായിരുന്നുവെന്നും സ്റ്റേജിൽ വെറുതേ ഇരിക്കാൻ സമയമില്ലാത്തതിനാൽ വന്നില്ലെന്നുമായിരുന്നു സിപിഐ ജില്ലാ സെക്രട്ടറി എ.പി.ജയന്റെ പ്രതികരണം. പാർട്ടിയുടെ ലോക്കൽ സമ്മേളനം നടക്കുന്നതിന്റെ തിരക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നേതൃത്വം ഇടപെട്ടു പ്രശ്നങ്ങൾ പരിഹരിക്കട്ടെയെന്ന നിലപാടാണ് ഇപ്പോൾ ഇരു പാർട്ടികളുടെയും ജില്ലാ ഘടകങ്ങൾ സ്വീകരിച്ചിട്ടുള്ളത്.

English Summary: Chittayam Gopakumar keeps away from Veena George program

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA