ADVERTISEMENT

തിരുവനന്തപുരം ∙ കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി തുടരുന്നു. വായ്പയെടുത്തു ശമ്പളം നൽകാനുള്ള മാനേജ്മെന്റിന്റെ നീക്കങ്ങളും പരാജയപ്പെട്ടു. 30 കോടി രൂപ കെടിഡിഎഫ്സിയിൽ നിന്നു കടമെടുക്കാൻ ശ്രമം നടത്തിയെങ്കിലും അതു പാളി. സർക്കാരിന്റെ ഗാരന്റിയില്ലാതെ പണം നൽകാനാവില്ലെന്ന് അവർ മാനേജ്മെന്റിനെ അറിയിച്ചു. ഈ വായ്പ ലഭിക്കുന്നതിനു സർക്കാർ ഈട് നൽകുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ ശമ്പളത്തിനു പണം കെഎസ്ആർടിസി തന്നെ കണ്ടെത്തണമെന്നാണ് മന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിയത്. സർക്കാരും പിന്മാറുന്നുവെന്ന സൂചന ലഭിച്ചതോടെയാണ് കെടിഡിഎഫ്സി വായ്പ നൽകുന്നതിൽ നിന്നു വിട്ടുനിൽക്കുന്നത്.

82 കോടി രൂപയാണ് ശമ്പള വിതരണത്തിനായി വേണ്ടത്. 30 കോടി സർക്കാർ നൽകിയെങ്കിലും ബാക്കി പണം മാനേജ്മെന്റ് കണ്ടെത്തേണ്ടി വരും. പ്രതിദിന വരുമാനത്തിൽ നിന്ന് ഇന്ധനച്ചെലവിനുള്ള പണമെടുത്ത ശേഷം ബാക്കി ശമ്പളത്തിനു നൽകാൻ തീരുമാനിച്ചാലും തികയില്ല.

പ്രതിസന്ധിക്കിടെ മന്ത്രി ആന്റണി രാജു നടത്തുന്ന പ്രസ്താവനകൾ കൂനിന്മേൽ കുരു പോലെ ആയിട്ടുണ്ട്. സിഐടിയു ജനറൽ കൗൺസിലിൽ മന്ത്രിക്കെതിരെ രൂക്ഷ വിമർശനമാണുണ്ടായത്.

English Summary: KSRTC crisis continues

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com