ADVERTISEMENT

തൃശൂർ ∙ കാലം തെറ്റിയെത്തിയ മഴ കൃഷിക്ക് ഗുണമോ? ദോഷമോ? പല കൃഷികളെയും മഴ ദോഷകരമായി ബാധിക്കുമെങ്കിലും നേരത്തേയെത്തിയ മഴ ചില വിളകൾക്കു ഗുണം ചെയ്യുമെന്നാണു വിദഗ്ധാഭിപ്രായം. നെല്ലിനെ മഴ കാര്യമായി ബാധിക്കുമെങ്കിലും തെങ്ങ്, കമുക് തുടങ്ങിയ ദീർഘകാല വിളകൾക്ക് ഗുണം ചെയ്യുമെന്നു കാർഷിക സർവകലാശാല പ്രഫസർ ഡോ. പി.ഇന്ദിരാ ദേവി പറയുന്നു.

കോളുകളിലും കുട്ടനാ‌ട്ടിലും കൊയ്ത്ത് പകുതി ആയിട്ടേ ഉള്ളൂ. ബാക്കി പാടശേഖരങ്ങളിലെ വിളവ് വെള്ളത്തിലാണ്. വൈകി വിതച്ച ഇടങ്ങളിൽ കൊയ്ത്ത് ഇനിയും വൈകും. മഴ തുടർന്നാൽ ഇവർക്ക് വിളവെടുക്കാനില്ലാത്ത സ്ഥിതിയും വരും. 

ദീർഘകാല വിളകൾക്ക് മഴ പൊതുവേ നല്ലതാണെങ്കിലും ജാതിക്കയിൽ കുമിൾ രോഗം വരാൻ സാധ്യത ഉണ്ട്. പച്ചക്കറികൾക്ക് നേരത്തേയെത്തിയ മഴ പൊതുവേ ഗുണമായിരിക്കും. ആദ്യമഴ കിട്ടിയിട്ട് നടാനിരിക്കുന്നവർക്ക് നേരത്തേ കൃഷിയിലേക്കിറങ്ങാൻ കഴിയും.

കർഷകർ സ്വയം ജാഗ്രത പാലിക്കുന്നതിനൊപ്പം വളർത്തുമൃഗങ്ങളെ ഇടിമിന്നലിൽ നിന്നു സംരക്ഷിക്കാനുള്ള മുൻകരുതലുകളും എടുക്കണമെന്ന് കാർഷിക സർവകലാശാലയിലെ ഗ്രാമീൺ കൃഷി മൗസം സേവ മുന്നറിയിപ്പു നൽകുന്നു. കർഷകർ ഈ ദിവസങ്ങളിൽ കഴിവതും വളം, കീടനാശിനി എന്നിവയുടെ പ്രയോഗം ഒഴിവാക്കണം.

English Summary: Heavy rain affecting agriculture

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com