ADVERTISEMENT

സ്കൂൾ ബസുകൾക്കായി മോട്ടർവാഹന വകുപ്പ് പുറത്തിറക്കിയ നിർദേശങ്ങളിൽ ഉൾപ്പെടുന്നവ

∙ സ്കൂൾ ബസിൽ വേഗപ്പൂട്ടിനൊപ്പം (സ്പീഡ് ഗവർണർ) ജിപിഎസും വേണം.

∙ ഡ്രൈവർക്ക് വെള്ള ഷർട്ടും കറുത്ത പാന്റും യൂണിഫോം. തിരിച്ചറിയൽ കാർഡ് വേണം. കുറഞ്ഞത് 10 വർഷത്തെ ഡ്രൈവിങ് പരിചയവും വലിയ വാഹനങ്ങൾ ഓടിക്കുന്നതിൽ 5 വർഷത്തെ പരിചയവും വേണം. മദ്യപിച്ചോ അപകടകരമായോ വാഹനമോടിച്ചതിന് ശിക്ഷിക്കപ്പെട്ടവരാകരുത്. വെറ്റില മുറുക്ക്, ലഹരി ഉപയോഗം പാടില്ല.

∙ മുൻപിലും പിറകിലും EDUCATION INSTITUTION VEHICLE എന്നു വ്യക്തമായി പ്രദർശിപ്പിക്കണം.

∙ ബസിൽ നിന്നുയാത്ര വേണ്ട. 12 വയസ്സിന് താഴെയുള്ള 2 കുട്ടികൾക്ക് ഒരു സീറ്റിൽ ഇരിക്കാം.

∙ പരമാവധി വേഗം സ്കൂൾ മേഖലയിൽ 30 കി.മീ, മറ്റു റോഡുകളിൽ 50 കി.മീ

∙ സ്കൂൾ തുറക്കുന്നതിനു മുൻപ് മോട്ടർ വാഹന വകുപ്പിന്റെ പരിശോധനയ്ക്കു ഹാജരാക്കണം.

∙ അധ്യാപകരെയോ ജീവനക്കാരെയോ റൂട്ട് ഓഫിസർ ആയി നിയോഗിക്കണം.

∙ ഓരോ ട്രിപ്പിലും യാത്ര ചെയ്യുന്ന കുട്ടികളുടെ പേര്, മറ്റു വിവരങ്ങൾ എന്നിവയുടെ റജിസ്റ്റർ സൂക്ഷിക്കണം

∙ വാതിലുകളുടെ എണ്ണത്തിനു തുല്യമായി ഡോർ അറ്റൻഡർമാർ വേണം. കൂളിങ് ഫിലിം / കർട്ടൻ എന്നിവ പാടില്ല. 
സുരക്ഷാ വാതിലും പ്രഥമ ശുശ്രൂഷാ കിറ്റും വേണം.

സ്കൂളിന്റെ പേരും ഫോൺ നമ്പറും ഇരുവശങ്ങളിലും വേണം. പിറകിൽ ചൈൽഡ് ലൈൻ (1098), പൊലീസ് (100), ആംബുല
ൻസ് (102), ഫയർഫോഴ്സ് (101) നമ്പറുകൾ. കുട്ടികളെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന മറ്റു വാഹനങ്ങളിൽ ''ON SCHOOL DUTY'' എന്ന ബോർഡ് വേണം.

English Summary: Kerala issues new guidelines for School bus drivers 

school-bus
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com