ADVERTISEMENT

പത്തനംതിട്ട∙ രണ്ടു വ്യത്യസ്ത പോക്സോ കേസുകളിലായി പ്രതികൾക്കു പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ കോടതി ജഡ്ജി ജയകുമാർ ജോൺ ഒരേ ദിവസം ശിക്ഷ വിധിച്ചു. കരുനാഗപ്പള്ളി തഴവ കുതിരപ്പന്തി കോട്ടമേൽ വടക്കേതിൽ ഉണ്ണിക്കൃഷ്ണന് (40) 68 വർഷം കഠിന തടവും ഒന്നരലക്ഷം രൂപ പിഴയുമാണു വിധിച്ചത്. 

വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ പ്രതി 17 വയസ്സുകാരിയെ വിവാഹം കഴിക്കാമെന്നു വാഗ്ദാനം നൽകി പീഡിപ്പിച്ചെന്നാണു കേസ്. അടൂർ ഡിവൈഎസ്പി അനിൽ ദാസാണു കേസ് അന്വേഷിച്ചത്. 

അടൂർ ഏറത്ത് മണക്കാല ജസ്റ്റിൻ ഭവനിൽ ജയിൻ സോളമനാണ് (32) കോടതി  46 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും പിഴയും വിധിച്ചത്.  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു  ഗർഭിണിയാക്കിയ സംഭവത്തിലാണ്  ഇയാളെ കോടതി ശിക്ഷിച്ചത് ചിറ്റാർ ഇൻസ്പെക്ടർ വി.ആർ.രവി കുമാറാണു കേസന്വേഷിച്ചത്. 

പ്രിൻസിപ്പൽ സ്പെഷൽ പ്രോസിക്യൂട്ടർ ജയ്സൺ മാത്യൂസ് ഇരുകേസുകളിലും ഹാജരായി.

 

English Summary: Pathanamthitta POCSO case verdict

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com