ADVERTISEMENT

കാസർകോട് ∙ എൻഡോസൾഫാൻ ഇരകൾക്കു നീതി നിഷേധിക്കരുതെന്ന മുഖപ്രസംഗവുമായി സിപിഐ മുഖപത്രമായ ജനയുഗം. അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നും വിഷയം ഇടതുമുന്നണി സർക്കാരിന് ഇനിയും കളങ്കമായി തുടരാൻ അനുവദിച്ചു കൂടെന്നും പത്രം മുഖപ്രസംഗത്തിൽ വ്യക്തമാക്കി. 2017ലാണ് എൻഡോസൾഫാൻ ഇരകൾക്ക് 5 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നു സുപ്രീംകോടതി വിധിച്ചത്. എന്നാൽ ഇതുവരെ കണ്ടെത്തിയ അർഹരായ 3704 പേരിൽ കേവലം 8 പേർക്കു മാത്രമേ നഷ്ടപരിഹാരം നൽകിയിട്ടുള്ളുവെന്നും മുഖപ്രസംഗം പറയുന്നു. 

കോടതി വിധി നടപ്പാക്കാത്തതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചവർക്കു മാത്രമാണു തുക ലഭിച്ചത്. ഇരകളിൽ 102 പേർ കിടപ്പു രോഗികളാണ്. 326 പേർ മാനസിക വെല്ലുവിളികൾ നേരിടുന്നു. 201 പേർ ശാരീരിക വൈകല്യം ബാധിച്ചവരാണ്.

English Summary: Janayugam against ldf government on endosulfan issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com