പ്രായം 21 വർഷവും 9 മാസവും; കെ.മണികണ്ഠൻ പഞ്ചായത്തിലെ ബേബി മെംബർ

manikandan
കെ.മണികണ്ഠൻ
SHARE

പല്ലശ്ശന (പാലക്കാട്) ∙ ഉപതിരഞ്ഞെടുപ്പിൽ പല്ലശ്ശന 11-ാം വാർഡിൽ വിജയിച്ച സിപിഎമ്മിലെ കെ.മണികണ്ഠൻ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്തംഗം എന്ന റെക്കോർഡ് സ്വന്തമാക്കി. പട്ടികജാതി സംവരണ വാർഡായ കൂടല്ലൂർ 65 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബിജെപിയിൽനിന്നു പിടിച്ചെടുത്ത മണികണ്ഠന് 21 വർഷവും 9 മാസവുമാണു പ്രായം.

2000 ഓഗസ്റ്റ് 2ന് ആണു ജനനം. പല്ലാവൂർ പഴൂർ കളത്തിൽ കെ.കുഞ്ചൻ - വി.ലക്ഷ്മി ദമ്പതികളുടെ മകനായ മണികണ്ഠൻ എസ്എഫ്ഐ പല്ലശ്ശന പഞ്ചായത്ത് സെക്രട്ടറിയും ഡിവൈഎഫ്ഐ മേഖലാ വൈസ് പ്രസിഡന്റുമാണ്.

ചിറ്റൂർ ഗവ. കോളജിൽനിന്ന് 2019ൽ സർവകലാശാല യൂണിയൻ കൗൺസിലറായിരുന്നു. കൊടുങ്ങല്ലൂർ കെകെപിഎം കോളജിൽ എംഎ ഹിസ്റ്ററി വിദ്യാർഥിയായ ശരണ്യയാണു ഭാര്യ.

English Summary: K. Manikandan baby member in panchayath

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA