ADVERTISEMENT

കോട്ടയം ∙ ചിങ്ങവനം – ഏറ്റുമാനൂർ റെയിൽവേ ഇരട്ടപ്പാതയിൽ സുരക്ഷാ പരിശോധന 2 ഘട്ടമായി നടക്കും. 23നാണു ബെംഗളൂരുവിൽ നിന്നുള്ള കമ്മിഷൻ ഓഫ് റെയിൽവേ സേഫ്റ്റി (സിആർഎസ്) അഭയ് കുമാർ റായി പരിശോധന നടത്തുന്നത്. മോട്ടർ ട്രോളിയിൽ ഏറ്റുമാനൂർ സ്റ്റേഷനിൽ നിന്നു ചിങ്ങവനം സ്റ്റേഷൻ വരെ പരിശോധ‌ിക്കും.

തുടർന്നു പാതയിൽ സ്പീഡ് ട്രയൽ നടത്തും. 120 കിലോമീറ്റർ വേഗത്തിൽ ഇലക്ട്രിക് എൻജിൻ ഓടിച്ചാണിത്. എൻജിനും ഒരു ബോഗിയും ഉൾപ്പെടുന്ന യൂണിറ്റാണ് ഉപയോഗിക്കുക. സിആർഎസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് അന്തിമ ജോലികൾ പൂർത്തിയാക്കുന്നത്.

23ലെ പരിശോധനയ്ക്കു ശേഷം 5 ദിവസം കൊണ്ട് കോട്ടയം യാഡിലെ കണക്‌ഷനുകളും സിഗ്നൽ സംവിധാനങ്ങളും പൂർത്തിയാക്കും. ഈ ദിവസങ്ങളിൽ പകൽ കോട്ടയം വഴി ട്രെയിൻ സർവീസ് നിർത്തിവയ്ക്കും. 28ന് വൈകിട്ടോടെ പാത തുറക്കും.

 

English Summary: Kottayam track doubling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com