മന്ത്രി വീണയും ചിറ്റയവും ഒരേ വേദിയിൽ

chittayam-veena
പത്തനംതിട്ട കൊടുമൺ ഇഎംഎസ് സ്റ്റേഡിയം ഉദ്ഘാടനത്തിൽ പങ്കെടുക്കുന്ന ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും മന്ത്രി വീണാ ജോർജും. ചിത്രം:മനോരമ
SHARE

അടൂർ ∙ വിവാദങ്ങൾക്കു ശേഷം മന്ത്രി വീണാ ജോർജും ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും ഒരേ വേദികളിൽ. ജില്ലാ ഫൊറൻസിക് സയൻസ് ലബോറട്ടറിയുടെ  ഉദ്ഘാടനച്ചടങ്ങിലാണ്    പ്രസംഗം കഴിഞ്ഞ് ഇരുവരും ലബോറട്ടറി സന്ദർശിക്കുകയും പരസ്പരം സംസാരിക്കുകയും ചെയ്തു. മറ്റൊരു ചടങ്ങിൽ പങ്കെടുക്കേണ്ടിയിരുന്നതിനാൽ  വീണാ ജോർജ് പെട്ടെന്നുതന്നെ പോയി. 

അതിനുശേഷംനടന്ന കൊടുമൺ സ്റ്റേഡിയം ഉദ്ഘാടന ചടങ്ങിൽ പരിപാടിക്കു ശേഷം ചിറ്റയത്തോടു യാത്ര പറഞ്ഞാണു വീണ മടങ്ങിയത്. സർക്കാരിന്റെ വാ‍ർഷികത്തിന്റെ ഭാഗമായി പത്തനംതിട്ടയിൽ നടന്ന എന്റെ കേരളം മേളയുടെ സംഘാടനവുമായി ബന്ധപ്പെട്ട് ചിറ്റയം നടത്തിയ പരാമർശങ്ങൾ വിവാദമാവുകയും രണ്ടു പേരും സംസ്ഥാന നേതൃത്വങ്ങൾക്കു പരാതി നൽകുകയും െചയ്തിരുന്നു.  ഇരുവരും ഒരേ വേദിയിൽ എത്തുമോ എന്ന ആശങ്കകൾക്കിടയിലായിരുന്നു വേദി പങ്കിടൽ.

English Summary: Veena George and Chittayam Gopakumar shares stage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA