മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകൾക്കുള്ള ഗോതമ്പും നിർത്തി

kollam-ration-card
SHARE

തിരുവനന്തപുരം ∙ സംസ്ഥാനത്തെ മഞ്ഞ, പിങ്ക് നിറങ്ങളിലുള്ള മുൻഗണനാ റേഷൻ കാർഡിന്റെ ഉടമകൾക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം സൗജന്യമായി നൽകി വന്ന ഒരു കിലോ ഗോതമ്പിന്റെ വിതരണം നിർത്തി. ഈ ഇനം ഗോതമ്പിനെ ഇ പോസ് സംവിധാനത്തിൽ ഉൾപ്പെടുത്തിയിരുന്നത് ഇന്നലെ മുതൽ നീക്കി. ഇതു സംബന്ധിച്ച് സിവിൽ സപ്ലൈസ് കമ്മിഷണർ ജില്ലാ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. 

കഴിഞ്ഞ മാസം ഇതേ സ്കീമിൽ നൽകിയ ഗോതമ്പ് റേഷൻ കടകളിൽ സ്റ്റോക്കുണ്ട്. ഇതും വിതരണം ചെയ്യുന്നതു വിലക്കിയിരിക്കുകയാണ്. ഇതോടെ ഗോതമ്പ് കടകളിൽ ഉണ്ടെങ്കിലും മുൻഗണനാ കാർഡ് ഉടമകൾക്ക് ലഭിക്കാത്ത സാഹചര്യമാണ്. മുൻഗണന ഇതര വിഭാഗത്തിൽ വരുന്ന നീല, വെള്ള കാർഡ് ഉടമകൾക്കു വിതരണം ചെയ്യുന്ന ഗോതമ്പ് കേന്ദ്ര സർക്കാർ നിർത്തലാക്കിയിരുന്നു.

English Summary: Wheat for yellow, pink ration card holders also stopped

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA