പൊതുമരാമത്ത് വകുപ്പിനെയും സിപിഎമ്മിനെയും വിമർശിച്ച് ജി.സുധാകരൻ

g-sudhakaran-1-cpm-2
Pala : K M Mani , Kerala Congress leader, G Sudhakaran , PWD Minister Meenachil Sub Registrar office building inauguration 03/02/ 2019
SHARE

ആലപ്പുഴ ∙ പൊതുമരാമത്ത് വകുപ്പുതന്നെ റോഡ് നിർമിക്കുകയും തകർക്കുകയും ചെയ്യുകയാണെന്ന് മുൻ മന്ത്രി ജി. സുധാകരൻ. ഇതു കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള കള്ളക്കളിയാണ്. ഞാനുള്ളപ്പോൾ ഇത് അനുവദിച്ചിരുന്നില്ല– സുധാകരൻ പറഞ്ഞു.

മാധ്യമ പ്രവർത്തകൻ ജോയ് വർഗീസിനെ അനുസ്മരിക്കാൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഓരോ പ്രസ്ഥാനത്തിന്റെയും തത്വം വായിച്ചവർ വളരെ കുറവാണ്. ഇങ്ങനെ നന്നായി വായിച്ചു പഠിക്കുന്നവരെ ഇപ്പോൾ ആവശ്യമില്ല. ഞാൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിൽ പോലും അതു കുറഞ്ഞുവരികയാണ്. അധികാരത്തിലിരുന്ന് അധികാര ദുർവിനിയോഗത്തെ എതിർക്കുന്നവവരാണ് മഹാന്മാരെന്നും സുധാകരൻ പറഞ്ഞു. 

English Summary: G. Sudhakaran against public works department and cpm

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA