ADVERTISEMENT

തിരുവനന്തപുരം ∙ സെക്രട്ടേറിയറ്റ് വളപ്പിൽ പോസ്റ്ററും ബാനറും നിരോധിച്ച് ഉത്തരവിറങ്ങുമ്പോൾ മുൻപേ നിരോധനമുള്ള മറ്റു സർക്കാർ ഓഫിസുകൾ പോസ്റ്ററുകളാലും കൊടി–പോസ്റ്ററുകളാലും  ‘അലങ്കരിക്കപ്പെട്ട’ നിലയിൽ. സർക്കാർ ഒഫീസ് മന്ദിരത്തിലും വളപ്പിലും പോസ്റ്റുകൾകൊണ്ട് വൃത്തിഹീനമാക്കരുതെന്ന നിർദേശം നിലവിലുണ്ടെങ്കിലും നടപ്പാക്കുന്നില്ല.

സെക്രട്ടേറിയറ്റ് വളപ്പിൽ പോസ്റ്ററുകൾ, നോട്ടിസുകൾ, തോരണങ്ങൾ, പരസ്യങ്ങൾ എന്നിവ കർശനമായി വിലക്കി പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിങ് വിഭാഗം കഴിഞ്ഞ ദിവസം ഉത്തരവ് ഇറക്കിയിരുന്നു. സർക്കാർ ഓഫിസുകളിൽ നോട്ടിസും മറ്റും ഒട്ടിക്കാൻ നിശ്ചിത സ്ഥലം നീക്കി വയ്ക്കണമെന്നും ഓഫിസ് വൃത്തികേടാക്കുന്ന രീതിയിൽ പോസ്റ്ററും മറ്റും പാടില്ലെന്നും ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ഇടയ്ക്കിടെ നിർദേശം നൽകാറുണ്ട്. എന്നാൽ സർവീസ് സംഘടനകളെ പിണക്കേണ്ടി വരുമെന്നതിനാൽ ഓഫിസ് മേധാവികൾ അനങ്ങില്ല. 

 

English Summary: Govt offices flooded with posters and banners in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com