സർക്കാരിന്റെ ഒന്നാം വാർഷികം ഇന്ന്; ആഘോഷം ജൂൺ 2ന്

തിരുവനന്തപുരം∙ രണ്ടാം പിണറായി വിജയൻ സർക്കാർ ഇന്ന് ഒരു വർഷം പൂർത്തിയാക്കുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഇന്നത്തെ ആഘോഷം ജൂൺ രണ്ടിലേക്കു മാറ്റിയിട്ടുണ്ട്. ജൂൺ 3ന് ആണ് വോട്ടെണ്ണൽ.

തുടർച്ചയായി രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകൾ തോറ്റ് ആത്മവീര്യം നഷ്ടപ്പെട്ട യുഡിഎഫിനെ തൃക്കാക്കരയിൽക്കൂടി തോൽപിച്ച് നിലംപരിശാക്കാൻ കഴിയുമോയെന്നാണ് എൽഡിഎഫ് നോക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ ഉപതിരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടി വർധിതവീര്യത്തോടെ തിരിച്ചുവരാനാണ് യുഡിഎഫിന്റെ ശ്രമം. സിൽവർലൈൻ ഉൾപ്പെടെ വികസന പദ്ധതികളുടെ പേരിലുള്ള വാക്പോരാണ് ഉപതിര‍ഞ്ഞെടുപ്പിൽ ഉയരുന്നത്.

ഉമ തോമസിനെ സ്ഥാനാർഥിയായി തുടക്കത്തിലേ പ്രഖ്യാപിച്ച് ആദ്യചുവടിൽ മുന്നിലെത്തിയ യുഡിഎഫ് ആ മുൻതൂക്കം നഷ്ടപ്പെട്ടിട്ടില്ലെന്ന് അവകാശപ്പെടുന്നു. എന്നാൽ യുഡിഎഫിന്റെ സുരക്ഷിത മണ്ഡലത്തിൽ ശക്തമായ മത്സരപ്രതീതി സൃഷ്ടിക്കാൻ എൽഡിഎഫിനു സാധിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയൻ ലോക്കൽ കമ്മിറ്റികൾ വരെ നേരിട്ടു വിളിച്ച് സംഘടനാ പ്രവർത്തനത്തിനു നേതൃത്വം കൊടുക്കുന്ന കാഴ്ചയാണ് തൃക്കാക്കരയിൽ. കോൺഗ്രസിന് നേതൃബാഹുല്യമുള്ള എറണാകുളം ജില്ലയിൽ അവരെയെല്ലാം കോർത്തിണക്കിയും രംഗത്തിറക്കിയും കണിശതയോടെയുള്ള പ്രവർത്തനം യുഡിഎഫും നടത്തുന്നു.

English Summary: Pinarayi Vijayan second government 1st anniversary

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Login to comment
Logout

FROM ONMANORAMA