ADVERTISEMENT

പെരിന്തൽമണ്ണ ∙ സൗദിയിൽനിന്നെത്തിയ അഗളി സ്വദേശി അബ്ദുൽ ജലീലിനെ മർദിച്ചു കൊലപ്പെടുത്തിയ കേസിൽ പിടിയിലായ പ്രതികളിൽ മുഹമ്മദ് അബ്ദുൽ അലി, അൽത്താഫ്, റഫീഖ് മുഹമ്മദ് മുസ്തഫ എന്നിവർ നേരിട്ട് ജലീലിനെ മർദിക്കാൻ മുഖ്യപ്രതി യഹിയയ്ക്കൊപ്പം ഉണ്ടായിരുന്നവരാണ്. മറ്റു 2 പേർ സഹായം ചെയ്തുകൊടുത്തവരും. തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനം പൊലീസ് കണ്ടെത്തി.

ജലീൽ സ്വർണക്കടത്തു കാരിയറാണെന്ന നിഗമനത്തിലാണ് പൊലീസ്. സൗദിയിൽനിന്ന് ജലീൽ കൊണ്ടുവന്ന സ്വർണം കിട്ടിയില്ലെന്ന കാരണത്താലാണ് യഹിയയും സംഘവും മർദിച്ചത്. 15ന് നെടുമ്പാശേരിയിൽനിന്ന് തട്ടിക്കൊണ്ടുപോയ ജലീലിനെ 4 ദിവസത്തോളം അനസ് ബാബുവിന്റെ പെരിന്തൽമണ്ണയിലെ ഫ്ലാറ്റിലും ആക്കപ്പറമ്പിലെ മൈതാനത്തും മുഹമ്മദ് അബ്ദുൽ അലിയുടെ പൂപ്പലത്തെ വീട്ടിലുംവച്ച് മർദിച്ചു. 19ന് രാവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും 20ന് പുലർച്ചെയോടെ ജലീൽ മരിച്ചു.

English Summary: Abdul Jaleel murder case investigation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com