പ്രവാസിയുടെ കൊലപാതകം; 3 പേർകൂടി അറസ്റ്റിൽ

nabeel
നബീൽ, മരക്കാർ. അജ്‌മൽ
SHARE

പെരിന്തൽമണ്ണ ∙ സൗദിയിൽനിന്നെത്തിയ അഗളി സ്വദേശി അബ്ദുൽ ജലീലിനെ (42) മർദിച്ചു കൊലപ്പെടുത്തിയ കേസിൽ 3 പേർ കൂടി പിടിയിലായി. കരുവാരകുണ്ട് കുട്ടത്തി സ്വദേശി പുത്തൻ പീടികയിൽ നബീൽ (34), പാണ്ടിക്കാട് വളരാട് സ്വദേശി പാലപ്ര മരക്കാർ (40), അങ്ങാടിപ്പുറം സ്വദേശി പിലാക്കൽ അജ്മൽ എന്ന റോഷൻ (23) എന്നിവരെയാണ് പെരിന്തൽമണ്ണ ഡിവൈഎസ്‌പി എം.സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

മുഖ്യപ്രതി യഹിയയെ കടന്നുകളയാനും ഒളിവിൽ താമസിക്കാനും സഹായിച്ചവരാണ് ഇപ്പോൾ പിടിയിലായ മൂന്നു പേരുമെന്ന് പൊലീസ് പറഞ്ഞു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 8 ആയി. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത 3 പേരുൾപ്പെടെ 5 പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലുള്ള ഇവരെ കൂ‌ടുതൽ അന്വേഷണത്തിനായി ഇന്ന് കസ്‌റ്റഡിയിൽ വാങ്ങും.

കേസിൽ പിടികിട്ടാനുള്ള മുഖ്യപ്രതി യഹിയയ്ക്ക് പുതിയ സിംകാർഡും മൊബൈൽ ഫോണും എടുത്തു കൊടുത്തത് ഇയാളുടെ ബന്ധുവായ നബീലാണെന്ന് പൊലീസ് പറഞ്ഞു.നബീലിന്റെ ഭാര്യാ സഹോദരനായ അജ്‌മൽ ആണ് സ്വന്തം പേരിൽ സിംകാർഡ് എടുത്തു നൽകിയത്. പാണ്ടിക്കാട് വളരാട് രഹസ്യ കേന്ദ്രത്തിൽ ഒളിത്താവളം ഒരുക്കിക്കൊടുത്തതിനാണ് മരക്കാറിനെ അറസ്‌റ്റ് ചെയ്‌തത്. മരക്കാർ പാണ്ടിക്കാട് പൊലീസ് സ്‌റ്റേഷനിൽ പോക്‌സോ കേസിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ച് ജാമ്യത്തിൽ ഇറങ്ങിയതാണ്. യഹിയ ഉൾപ്പെടെ കിട്ടാനുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

English Summary: Agali native murder case 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA