മേയ് മാസത്തെ ശമ്പളം കൊടുക്കാൻ 65 കോടി ആവശ്യപ്പെട്ട് കെഎസ്ആർടിസി

KSRTC Bus
SHARE

തിരുവനന്തപുരം∙ കെഎസ്ആർടിസിയിൽ ഏപ്രിൽ മാസത്തെ ശമ്പളം വിതരണം പൂർത്തിയാക്കാൻ ഇനിയും  6 കോടി കൂടി വേണം. ഇത് ഇന്നു വിതരണം ചെയ്യുമെന്നാണ് വിവരം. ഇൻസ്പെക്ടർ, ഓഫിസർ റാങ്കിലുള്ളവരുടെ ശമ്പളമാണ് ഇനി വിതരണം ചെയ്യാൻ ബാക്കിയുള്ളത്. അതേസമയം, മേയ് മാസത്തെ ശമ്പളം വിതരണം ചെയ്യാൻ 65 കോടി നൽകണമെന്നാവശ്യപ്പെട്ട് ഗതാഗതവകുപ്പ്  ധനവകുപ്പിനു ഫയൽ കൈമാറി. 30 കോടിയാണ് കഴിഞ്ഞതവണ മാസാദ്യം തന്നെ ധനവകുപ്പ് കൈമാറിയത്. ബാക്കി 52 കോടി ഇല്ലാത്തതിനാലാണ്  ശമ്പളം കൊടുക്കാൻ 20വരെ കാത്തിരിക്കേണ്ടിവന്നത്.  കഴിഞ്ഞദിവസം  ധനവകുപ്പ് വീണ്ടും 20കോടി കൂടി നൽകിയ ശേഷമാണ് ശമ്പളം വിതരണം ചെയ്തത്.  

English Summary: KSRTC Salary pending 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

35 ന്റെ ചെറുപ്പത്തിൽ കോട്ടയത്തെ മുത്തച്ഛൻ ഓട്ടോറിക്ഷ

MORE VIDEOS
FROM ONMANORAMA