നാടുവിട്ടത് അവഹേളനത്തിൽ മനംനൊന്തെന്ന് വനിതാ പൈലറ്റിന്റെ മൊഴി

rape-representational-image
പ്രതീകാത്മക ചിത്രം
SHARE

തിരുവനന്തപുരം ∙ ഫ്ലൈയിങ് അക്കാദമിയിൽ ഉണ്ടായ അവഹേളനത്തിൽ മനംനൊന്താണു നാട് വിട്ടതെന്ന് വനിതാ ട്രെയ്നി പൈലറ്റിന്റെ വെളിപ്പെടുത്തൽ. പരിശീലകന് എതിരായ പീഡന പരാതി ഒതുക്കാൻ ശ്രമം നടന്നുവെന്നും ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിൽ താൻ കൊടുത്ത മൊഴി ഉൾപ്പെടുത്തിയിട്ടില്ലെന്നും ഇവർ പറയുന്നു. 

വിമാനം പറത്തുമ്പോഴും പരിശീലകൻ ലൈംഗിക അതിക്രമം നടത്തിയെന്നും ട്രെയ്നി പൈലറ്റ് പറഞ്ഞു. ഇതുസംബന്ധിച്ച് വലിയതുറ പൊലീസിനും മുഖ്യമന്ത്രിയുടെ ഓഫിസിലും പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനാലാണ് ലോകായുക്തയെ സമീപിച്ചത്. താൻ കൊടുത്ത പരാതി എല്ലാവരുടെയും മുൻപിൽ വച്ച് അക്കാദമി അധികൃതർ ഉറക്കെ വായിച്ച്  അപമാനിച്ചു. സഹപാഠികളുടെ മുന്നിലും അപമാനിതയായി . ഇത് സഹിക്കാൻ വയ്യാതെയാണ് നാടുവിട്ടത്– ട്രെയ്നി പൈലറ്റ് പറഞ്ഞു. 

കണ്ണൂർ സ്വദേശിനിയായ ട്രെയ്നി പൈലറ്റിനെ കഴിഞ്ഞദിവസം കന്യാകുമാരിയിൽ നിന്നാണ് പൊലീസ് കണ്ടെത്തിയത്. തിരിച്ചെത്തിച്ച് വലിയതുറ പൊലീസ് വിശദമായ മൊഴിയെടുത്തു. മജിസ്ട്രേട്ടിന്റെ മുന്നിൽ ഹാജരാക്കി രഹസ്യമൊഴിയും എടുത്തിരുന്നു.

English Summary: Thiruvananthapuram flying academy rape case

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA