ADVERTISEMENT

പാലക്കാട് ∙ മറ്റു ജില്ലകളിലേക്കു ചിറ്റൂരിൽ നിന്നു കള്ളു കെ‍ാണ്ടുപേ‍ാകാനുള്ള പെർമിറ്റ് പുതുക്കി ലഭിക്കാൻ എക്സൈസിനുള്ള കൈക്കൂലിപ്പണം കണ്ടെടുത്ത സംഭവത്തിൽ വകുപ്പ് ഡിവിഷൻ ഒ‍ാഫിസിലെ ജീവനക്കാരൻ, രണ്ടു കരാറുകാർ എന്നിവർക്കെതിരെ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറേ‍ാ കേസെടുത്തു. റിപ്പേ‍ാർട്ട് തൃശൂർ വിജിലൻസ് സെപ്ഷൽ കേ‍ാടതിയിൽ നൽകി.

എക്സൈസ് ഡിവിഷൻ ഒ‍ാഫിസിലെ ഒ‍ാഫിസ് അസിസ്റ്റന്റ് പി.നൂറുദ്ദീൻ, ഷാപ്പ് നടത്തിപ്പുകാരായ ഇരിങ്ങാലക്കുട റേഞ്ചിലെ കെ. മേ‍ാഹനൻ, കെ‍ാടുങ്ങല്ലൂർ റേഞ്ചിലെ കെ.ദേവദാസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്. പണമിടപാട് സംബന്ധിച്ച് എക്സൈസ്, പെ‍ാലീസ് വിജിലൻസ് എന്നിവരുടെ റിപ്പേ‍ാർട്ടുകൾ അടിസ്ഥാനമാക്കി പത്തിലധികം  ഉദ്യേ‍ാഗസ്ഥർക്കെതിരെ നടപടിക്കു വകുപ്പ് കഴിഞ്ഞ ദിവസം സർക്കാരിന് റിപ്പേ‍ാർട്ട് നൽകിയതായാണു വിവരം. 

English Summary: Vigilance case against excise officers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com