ADVERTISEMENT

കൊച്ചി∙ പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസിൽ നടനും നിർമാതാവുമായ വിജയ്ബാബുവിനെ കുടുക്കിയതു മലയാള സിനിമയിൽ കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ലോബിയാണെന്ന പ്രതിയുടെ ബന്ധുക്കളുടെ പരാതിയിലും പൊലീസ് അന്വേഷണം തുടങ്ങി.

നടീനടന്മാരുടെ സംഘടനയായ ‘അമ്മ’യുടെ ഭരണസമിതിയിൽ വിജയ്ബാബു എത്തിയതിനു ശേഷം മലയാള സിനിമ രംഗത്തു വലിയ സ്വാധീനമുള്ള നടനു വിജയ്ബാബുവിനോടു വ്യക്തിവിരോധമുണ്ടെന്ന ആരോപണമാണു പ്രതിയുടെ ബന്ധുക്കൾ ഉയർത്തുന്നത്. എന്നാൽ പീഡനക്കേസ് പരാതിയിൽ സിനിമാരംഗത്തെ ലോബിക്കുള്ള പങ്കിനെപ്പറ്റി വ്യക്തമായ തെളിവോ മൊഴിയോ നൽകാൻ വിജയ്ബാബുവിനോ ബന്ധുക്കൾക്കോ കഴിഞ്ഞ‌ിട്ടില്ല.

English Summary: Vijay Babu trapped, says relatives

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com