തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നു മുതൽ മഴ കുറഞ്ഞേക്കും. വ്യാഴാഴ്ച വരെ പ്രത്യേക മഴ മുന്നറിയിപ്പുകൾ ഇല്ല. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ സാധാരണ മഴ എന്നാണു കാലാവസ്ഥ കേന്ദ്രം അറിയിച്ചിരിക്കുന്നത്. എന്നാൽ, കാലവർഷം നേരത്തേ എത്തുമോയെന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. തെക്കു പടിഞ്ഞാറൻ കാലവർഷം 27ന് എത്തുമെന്നാണ് നേരത്തേയുള്ള പ്രവചനം. ആൻഡമാനിൽ കാലവർഷം എത്തുകയും അറബിക്കടലിലേക്കു നീങ്ങുകയും ചെയ്തുവെങ്കിലും കേരളത്തിൽ എത്തുന്നതിന്റെ പ്രഖ്യാപനം വൈകുകയാണ്. കാറ്റിന്റെ ദിശയും ശക്തിയും പരിശോധിച്ചാകും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇക്കാര്യം സ്ഥിരീകരിക്കുക.
English Summary: Kerala Rain