മഴയുടെ ശക്തി കുറഞ്ഞു; കാലവർഷം ഈ ആഴ്ച അവസാനത്തോടെ

HIGHLIGHTS
  • 27 വരെ പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല
1248-kerala-rain
SHARE

തിരുവനന്തപുരം ∙ ഒരാഴ്ചയിലേറെ സംസ്ഥാനത്തു തകർത്തു പെയ്ത മഴയുടെ ശക്തി കുറഞ്ഞു. ഞായറാഴ്ച പകലും രാത്രിയുമായി ഏറ്റവും കൂടുതൽ മഴ ലഭിച്ച തൃശൂർ, കണ്ണൂർ ജില്ലകളിൽ 2 സെന്റിമീറ്ററാണ് പരമാവധി പെയ്തത്. ഒരു ജില്ലയ്ക്കും 27 വരെ പ്രത്യേക മഴ മുന്നറിയിപ്പ് ഇല്ല. അതേസമയം, തെക്കു പടിഞ്ഞാറൻ കാലവർഷം ശ്രീലങ്കയിൽ നിന്നു തെക്കു കിഴക്കൻ അറബിക്കടലിലേക്കു പ്രവേശിച്ചു തുടങ്ങി. ഇനി അറബിക്കടലിൽ വ്യാപിച്ച് കാറ്റും അനുകൂലമായാൽ ഈയാഴ്ച അവസാനത്തോടെ കാലവർഷം കേരളത്തിൽ എത്തിയേക്കും. അതേസമയം, കേരള തീരത്തു മത്സ്യബന്ധനത്തിനുള്ള നിയന്ത്രണം പിൻവലിച്ചു. എന്നാൽ, ലക്ഷദ്വീപ് തീരങ്ങളിലും മുന്നറിയിപ്പുള്ള മറ്റു പ്രദേശങ്ങളിലും ഈ ദിവസങ്ങളിൽ മത്സ്യബന്ധനത്തിനു പോകാൻ പാടില്ല.

വേനൽക്കാലത്ത് കേരളത്തിനു ലഭിച്ചത് 116% അധികമഴ

തിരുവനന്തപുരം ∙ വേനൽക്കാലത്തു തകർത്ത പെയ്ത മഴയിൽ കേരളത്തിനു ലഭിച്ചത് 116% അധിക മഴ എന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക്. മാർച്ച് ഒന്നു മുതൽ മേയ് 22 വരെ സംസ്ഥാനത്ത് സാധാരണ ലഭിക്കുന്നത് 27.64 സെന്റിമീറ്റർ മഴയാണ്. ഇത്തവണ കിട്ടിയത് 59.83 സെന്റിമീറ്ററും. ഏറ്റവും അധികം മഴ കിട്ടിയത് എറണാകുളം ജില്ലയിലാണ്. 220% കൂടുതൽ. സാധാരണ അളവിനെ അപേക്ഷിച്ച് 112% അധിക മഴ ലഭിച്ച പത്തനംതിട്ട ജില്ലയാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കിൽ ഏറെ പ്രാധാന്യം ഉള്ളത്. മറ്റു ജില്ലകളെ അപേക്ഷിച്ചു കുറവു മഴ ലഭിച്ച കൊല്ലത്തും തിരുവനന്തപുരത്തും ശരാശരി ലഭിക്കേണ്ടതിലും 65% അധികം പെയ്തു.

English Summary: Monsoon in kerala expected by the end of this week

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA